Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജില്ല ലീഗ് ഫുട്ബാൾ...

ജില്ല ലീഗ് ഫുട്ബാൾ സൂപ്പർ ലീഗ് ഫൈനൽ ഇന്നു മുതൽ

text_fields
bookmark_border
ജില്ല ലീഗ് ഫുട്ബാൾ സൂപ്പർ ലീഗ് ഫൈനൽ ഇന്നു മുതൽ
cancel
Listen to this Article

തൃ​ക്ക​രി​പ്പൂ​ർ: ജി​ല്ല ലീ​ഗ് ഫു​ട്ബാ​ൾ സൂ​പ്പ​ർ ലീ​ഗ് ഫൈ​ന​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കാ​വ് രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ർ​ഫി​ൽ ന​ട​ക്കും. കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 42 ടീ​മു​ക​ൾ നാ​ല് ഡി​വി​ഷ​നു​ക​ളി​ലാ​യി ഗ്രൂ​പ്പി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച ടീ​മു​ക​ളാ​ണ് സൂ​പ്പ​ർ ലീ​ഗി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. വൈ​കീ​ട്ട് മൂ​ന്ന്, 4.45 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഉ​പ്പ​ള, പ​ട​ന്ന, കാ​സ​ർ​കോ​ട്, ന​ട​ക്കാ​വ് എ​ന്നീ വേ​ദി​ക​ളി​ൽ ആ​രം​ഭി​ച്ച ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും സം​സ്ഥാ​ന ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പും കാ​ര​ണം ഇ​ട​വേ​ള ഉ​ണ്ടാ​യി. ഇ​ത​ര വേ​ദി​ക​ളി​ൽ മ​ത്സ​രം ന​ട​ത്താ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കാ​വ് സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് സോ​ണു​ക​ളി​ലാ​യി അ​ഞ്ചു​വീ​തം ടീ​മു​ക​ൾ ഒ​ന്നാം ഡി​വി​ഷ​നി​ൽ ഏ​റ്റു​മു​ട്ടി. മൂ​ന്ന് ഡി​വി​ഷ​നി​ലെ​യും ഗ്രൂ​പ് ജേ​താ​ക്ക​ളാ​യ ഷൂ​ട്ടേ​ഴ്സ് യു​നൈ​റ്റ​ഡ് പ​ട​ന്ന, ബാ​ജി​യൊ ഫാ​ൻ​സ് ഉ​ദു​മ, ബ്ര​ദേ​ഴ്സ് മൊ​ഗ്രാ​ൽ എ​ന്നീ ടീ​മു​ക​ൾ സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടും. 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ര​ണ്ടാം ഡി​വി​ഷ​നി​ലെ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ അ​ൽ ഹു​ദ ബീ​രി​ച്ചേ​രി, യു​നൈ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് പ​ട്ള​യു​മാ​യാ​ണ് മ​ത്സ​രി​ക്കു​ക. അ​ഞ്ച് ടീ​മു​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ട്ട് സിം​ഗ്ൾ ഗ്രൂ​പ്പി​ലാ​യി ന​ട​ന്ന മൂ​ന്നാം ഡി​വി​ഷ​നി​ൽ മെ​ട്ട​മ്മ​ൽ ബ്ര​ദേ​ഴ്സ് മൂ​ന്നാം ഡി​വി​ഷ​ൻ ചാ​മ്പ്യ​ന്മാ​രാ​യി. നോ​ർ​ത്ത്-​സൗ​ത്ത് സോ​ൺ ഗ്രൂ​പ്പു​ക​ളി​ലാ​യി 10 ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി​യ നാ​ലാം ഡി​വി​ഷ​നി​ൽ ബാ​ച്ചി​ലേ​ഴ്സ് പു​ത്തൂ​ർ, നെ​രൂ​ദ കു​റ്റി​ക്കോ​ലു​മാ​യി ഏ​റ്റു​മു​ട്ടും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District League Football
News Summary - District League Football Super League Final from today
Next Story