ജോട്ടയുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ കണ്ണീരണിഞ്ഞ് ഭാര്യ; ദൃശ്യങ്ങൾ പുറത്ത്
text_fieldsഫുട്ബാൾ താരം ഡിയാഗോ ജോട്ടയുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ കരയുന്ന ഭാര്യ റൂട്ടെ ജോട്ടയുടെ ദൃശ്യങ്ങൾ പുറത്ത്. മിറർ.കോ.യു.കെയാണ് ഇവർ കരയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
ജോട്ടയും ഭാര്യയും അടുത്തിടെയാണ് വിവാഹിതയായത്. വിവാഹം നടന്ന പത്ത് ദിവസത്തിനകമാണ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി ജോട്ടയെ തട്ടിയെടുക്കുന്നത്. ഇതിന് പിന്നാലെ മൃതദേഹം തിരിച്ചറിയാനായി ഫ്യൂണറൽ ഹോമിലെത്തിയ ഭാര്യയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ ചാമ്പ്യന്മാരായ ലിവർപൂളിന്റെ പോർചുഗീസ് താരം ഡിയോഗോ ജോട്ട (28) കഴിഞ്ഞ ദിവസമാണ് കാർ അപകടത്തിൽ മരണപ്പെട്ടത്. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്‌ച രാവിലെയോടെയായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് താരം യാത്ര ചെയ്ത ഒരു ലംബോർഗിനി കാർ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു.
1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. മരണപ്പെട്ട ജോട്ടയുടെ സഹോദരൻ 26 കാരനായ ആൻഡ്രെ സിൽവ പോർച്ചുഗീസ് രണ്ടാം നിര ക്ലബ്ബായ പെനാഫിയേലിന്‍റെ താരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

