Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമറഡോണ, ഖത്തറി​െൻറ...

മറഡോണ, ഖത്തറി​െൻറ ചങ്ങാതി

text_fields
bookmark_border
മറഡോണ, ഖത്തറി​െൻറ ചങ്ങാതി
cancel
camera_alt

2005 നവംബർ 18ന്​ ദോഹ അൽ സദ്ദ്​ ക്ലബിലെത്തിയ ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണ അറബ്​ തലപ്പാവ്​ ധരിച്ച്​ ആരാധകർക്കൊപ്പം     ഫോ​ട്ടോ: ഗെറ്റി ഇമേജ്

ദോഹ: രണ്ട്​ കൊല്ലങ്ങൾക്കപ്പുറം 2022ൽ ലോകകപ്പ്​ നടക്കാനിരിക്കുന്ന ഖത്തറിൻെറ ചങ്ങാതി കൂടിയാണ്​ ഡീഗോ മറഡോണ. കളിയിടങ്ങളെ അത്രമേൽ സ്​നേഹിക്കുന്ന ഖത്തറിന്​ അദ്ദേഹത്തിൻെറ വേർപാട്​ ഇരട്ടി വേദനകൂടിയാണ്​.

2005 നവംബറിൽ അദ്ദേഹം ഖത്തറിൽ എത്തിയിരുന്നു. ലോകത്തിലെ മികച്ച കായിക കേന്ദ്രമായ ആസ്​പെയർ അക്കാദമിയുടെ ഉദ്​ഘാടന ചടങ്ങിനായിരുന്നു അത്​. അന്ന്​ ​രണ്ട്​ ഇതിഹാസ താരങ്ങളാണ്​ ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത്​. സാക്ഷാൽ പെലെയും മറഡോണയും.

ഖത്തറിലെത്തിയ അദ്ദേഹം ആരാധകരോട്​ ഏ​െറ സ്​നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്​. ചിരിച്ച മുഖവുമായി അദ്ദേഹം ആരാധകരെ വരവേറ്റു. അവരോടൊപ്പം ഫോ​ട്ടോക്ക്​ പോസ്​ ചെയ്​തു. ചെഗു​വേരയുടെ ചിത്രം ആലേഖനം ചെയ്​ത കറുത്ത ടി-ഷർട്ട്​ അണിഞ്ഞാണ്​ മറഡോണ എത്തിയത്​. അറബികളുടെ വെള്ളതലപ്പാവ്​ അണിഞ്ഞ അദ്ദേഹം ആരാധകരെ കൈയിലെടുത്തു.

ഒരു ഗൾഫ്​രാജ്യത്ത് ആദ്യമായി വിരുന്നെത്തുന്ന ഫിഫ ലോകകപ്പാണ്​ ഖത്തറിൽ നടക്കാനിരിക്കുന്നത്​. കാൽപന്തി​െൻറ എക്കാലത്തേയും മികച്ച താരമായ ഡീഗോ മറഡോണയും ​ഖത്തർ ലോകകപ്പിനെത്തുമായിരുന്നു. 2018ൽ റഷ്യൻ ലോകകപ്പിൽ അദ്ദേഹം കളികാണാനെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmaradonaDiego Maradona
News Summary - diego maradona qatar's friend
Next Story