ലൊബേറ മുംബൈ സിറ്റി വിട്ടു; ഡെസ് ബെക്കിങ്ഹാം പുതിയ കോച്ച്
text_fieldsമുംബൈ: ഒരു വർഷത്തെ പരിശീലനത്തിനുശേഷം സെർജിയോ ലൊബേറ ഐ.എസ്.എൽ ചാമ്പ്യൻ ക്ലബ് മുംബൈ സിറ്റിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു.
മുംബൈ സിറ്റിയുടെ സഹോദര ക്ലബും ആസ്ട്രേലിയൻ ലീഗ് ചാമ്പ്യന്മാരുമായ മെൽബൺ സിറ്റിയുടെ അസി. കോച്ചായിരുന്ന ഡെസ് ബെക്കിങ്ഹാമാണ് പുതിയ കോച്ച്. ലൊബേറ മറ്റൊരു സഹോദരക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ അസി. കോച്ചാവുമെന്നാണ് സൂചന. ഈ മൂന്നു ടീമുകളും സിറ്റി ഫുട്ബാൾ ഗ്രൂപ്പിെൻറ ഭാഗമാണ്.
36കാരനായ ബെക്കിങ്ഹാം മുംബൈയുമായി രണ്ടു വർഷത്തെ കരാറിലാണ് ഒപ്പുവെക്കുക. ബ്രിട്ടീഷുകാരനായ ബെക്കിങ്ഹാം മുമ്പ് ന്യൂസിലൻഡ് അണ്ടർ 20, 23 ടീമുകളെയും വെലിങ്ടൺ ഫിനിക്സ് ക്ലബിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

