Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപെനാൽറ്റി സാവിയെ...

പെനാൽറ്റി സാവിയെ രക്ഷിച്ചു; ബാഴ്​സയെയും

text_fields
bookmark_border
പെനാൽറ്റി സാവിയെ രക്ഷിച്ചു; ബാഴ്​സയെയും
cancel

മ​ഡ്രിഡ്​: ഒരിടവേളക്ക്​ ശേഷം ബാഴ്​സ ആ​രാധകർക്ക്​ ആഹ്ലാദിക്കാൻ വീണ്ടുമൊരു ജയം കൂടി. തകർന്നു തരിപ്പണമായ ബാഴ്​സലോണ ടീമിനെ രക്ഷിക്കാനായി പരിശീലക വേഷ​ത്തിലെത്തിയ മുൻ താരം സാവിയുടെ ബാഴ്​സക്ക്​ ആദ്യ മത്സരത്തിൽ ജയം. കാറ്റാലൻ ​െഡർബി പോരാട്ടത്തിൽ എസ്​പാനിയോളിനെ 1-0ത്തിനാണ്​ ബാഴ്​സ തോൽപിച്ചത്​. നേരിയ വിജയമാണെങ്കിലും ജയിച്ചു തുടങ്ങാനായി എന്നത്​ സാവിക്ക്​ വലിയ ആശ്വാസമാവും.

48ാം മിനിറ്റിൽ മെംഫിസ്​ ഡിപായ്​ നേടിയ പെനാൽറ്റി ഗോളിലാണ്​ ബാഴ്​സ ജയിച്ചത്​. നിറംമങ്ങിയ ജയമാണെങ്കിലും മൂന്ന്​ പോയന്‍റ്​ ബാഴ്​സയെ ആറാം സ്​ഥാനത്തേക്ക്​ എത്തിച്ചു. ഒന്നാം സ്​ഥാന​ത്തുള്ള സെവിയ്യയേക്കാൾ ഇപ്പോഴും എട്ടുപോയന്‍റ്​ പിറകിലാണ്​ ബാഴ്​സ.

ലാലിഗയിൽ അവസാനമായി കളിച്ച നാലു മത്സരങ്ങളിലും ബാഴ്​സ​ ജയിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ്​ കോച്ച്​ റൊണാൾഡ്​ കൂമാനെ ബാഴ്​സ പുറത്താക്കിയത്​.

ചാമ്പ്യൻസ്​ ലീഗ്​ നിർണായക പോരാട്ടത്തിൽ ബെൻഫിക്കയെ നേരിടാനൊരുങ്ങുന്ന ബാഴ്​സക്ക്​ ഈ ജയം വലിയ ഊർജം നൽകും. ആറു പോയന്‍റുമായി ഗ്രൂപ്​ ഇയിൽ രണ്ടാം സ്​ഥാനത്തുണ്ടെങ്കിലും ബെൻഫിക്കയോട്​ തോറ്റാൽ​ ബാഴ്​സക്ക്​ ഒരു പക്ഷേ ആദ്യ റൗണ്ടിൽ തന്നെ മ​ടങ്ങേണ്ടിവരും. കാരണം ബയേൺ മ്യൂണികിനെതിരെയാണ്​ ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്​ റൗണ്ടിൽ ബാഴ്​സയുടെ അവസാന മത്സരം. വൻ ഫോമിലുള്ള ജർമൻ സംഘത്തെ ഈ നിലയിൽ തോൽപിക്കാൻ പാടുപെടേണ്ടിവരുമെന്നതിനാൽ ബെൻഫിക്കയെ തോൽപിച്ച്​ സേഫ്​ സോണിലാവുന്നതാവും​ ബാഴ്​സക്ക്​ നല്ലത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laligaxaviBarcelona
News Summary - Depay penalty gives Barcelona win over Espnayol on Xavi's
Next Story