കളിക്കിടെ ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണു; ഡെൻമാർക്ക്-ഫിൻലൻഡ് മത്സരം മാറ്റിവെച്ചു VIDEO
text_fieldsകോപ്പൻഹേഗൻ: ഡെൻമാർക്കിന്റെ മധ്യനിര താരവും ടീം ക്യാപ്റ്റനുമായ ക്രിസ്റ്റ്യൻ എറിക്സൺ യൂറോകപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണു. ഇതിനെത്തുടർന്ന് ഡെൻമാർക്ക്-ഫിൻലൻഡ് മത്സരം ഉപേക്ഷിച്ചു.
സ്വന്തം നാട്ടുകാർക്ക് മുമ്പിൽ പന്തുതട്ടുേമ്പാൾ അപ്രതീക്ഷിതമായി താരം കുഴഞ്ഞുവീണതോടെ സഹതാരങ്ങളും ടീം അധികൃതരും അടക്കമുള്ളവർ ആശങ്കയിലായിട്ടുണ്ട്. ഇന്റർമിലാൻ താരമായ 29 കാരനായ എറിക്സൺ ടീമിലെ നിർണായക സാന്നിധ്യമാണ്. മത്സരത്തിൽ ത്രോ ബോൾ സ്വീകരിക്കുന്നതിനിടെയാണ് എറിക്സൺ കുഴഞ്ഞുവീണത്.
ഗ്രൂപ്പ് ബിയിലെ ഡെന്മാർക്ക്-ഫിൻലൻഡ് മത്സരം പകുതിയോട് അടുത്തപ്പോഴായിരുന്നു സംഭവം. മത്സരം ഗോൾ രഹിതമായി തുടരുകയായിരുന്നു. മറ്റുതാരങ്ങളുമായി കൂട്ടിയിടിക്കുകയോ ഫൗൾ ചെയ്യപ്പെടുകയോ ചെയ്തതായി ദൃശ്യങ്ങളിലൊന്നും കാണുന്നില്ല. മെഡിക്കൽ റിപ്പോർട്ട് വന്നതിന് ശേഷമേ വിശദ വിവരങ്ങൾ ലഭ്യമാകൂ.

