മെസിയുടെ പേരിലെ കള്ളക്കളി: ഗവർണറില്ല; തുടർനടപടികൾ വൈകിയേക്കും
text_fieldsതിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന കള്ളക്കളിയിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എസ്.ഐ.ടി ശിപാർശയിൽ തുടർനടപടികൾ വൈകിയേക്കും. ഗവർണർ സ്ഥലത്തില്ലാത്തതാണ് കാരണം. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. ഒത്തുകളി ആരോപണം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിന് ഗവർണറുടെ അനുമതിതേടി മുഖ്യമന്ത്രി ഫയൽ ലോക്ഭവന് കൈമാറിയത്.
എന്നാൽ, ഇതിനുശേഷം ഗവർണറെ മാറ്റി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാടിന്റെ പൂർണചുമതലയുള്ള ഗവർണറായി ചുമതലയേൽക്കുകയും ചെയ്തു. നിലവിൽ കേരളത്തിന്റെയും ചുമതലയുള്ള അദ്ദേഹം 19ന് തിരിച്ചെത്തി, 21ന് പദവി ഒഴിയും. 22ന് ലോക്ഭവനിൽ നിന്നും മടങ്ങുകയും ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

