Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുനൈറ്റഡിലേക്ക്​...

യുനൈറ്റഡിലേക്ക്​ തിരിച്ചുവരാനുള്ള തീരുമാനം ഏറ്റവും മികച്ചത്​ –റൊണാൾഡോ

text_fields
bookmark_border
Christiano Ronaldo 128921
cancel

മാ​ഞ്ച​സ്​​റ്റ​ർ: ത​ന്നെ താ​നാ​ക്കി​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നു​ള്ള തീ​രു​മാ​നം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്ന്​ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. ശ​രി​യാ​യ സ​മ​യ​ത്ത്​ ആ ​തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യ​തി​ൽ ഏ​റെ സ​​ന്തോ​ഷ​മു​ണ്ടെ​ന്നും പോ​ർ​ചു​ഗീ​സു​കാ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

'ഇൗ ​ക്ല​ബി​ൽ എ​നി​ക്ക്​ വീ​ണ്ടും ച​രി​ത്രം ര​ചി​ക്ക​ണം. യു​നൈ​റ്റ​ഡി​നാ​യി ഇ​നി​യു​മേ​റെ ട്രോ​ഫി​ക​ൾ നേ​ട​ണം' -റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞു. ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം പ​ഴ​യ ത​ട്ട​ക​മാ​യ യു​നൈ​റ്റ​ഡി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ റൊ​ണാ​ൾ​ഡോ ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത​ന്നെ ഇ​ര​ട്ട ഗോ​ള​ടി​ച്ച്​ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​നെ​തി​രാ​യ പ്രീ​മി​യ​ർ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ ടീ​മി​ന്​ 4-1​െൻ​റ ത​ക​ർ​പ്പ​ൻ ജ​യം സ​മ്മാ​നി​ച്ചി​രു​ന്നു.

റൊ​ണാ​ൾ​ഡോ​ക്കൊ​പ്പം വീ​ണ്ടും പ​ന്തു​ത​ട്ടാ​നാ​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ റ​യ​ൽ മ​ഡ്രി​ഡി​ൽ സ​ഹ​താ​ര​മാ​യി​രു​ന്ന യു​നൈ​റ്റ​ഡ്​ ഡി​ഫ​ൻ​ഡ​ർ റാ​​ഫേ​ൽ വ​രാ​നെ പ​റ​ഞ്ഞു.

'ഏ​റ്റ​വും മി​ക​ച്ച​വ​രോ​ടൊ​പ്പം ക​ളി​ക്കു​ക​യെ​ന്ന​ത്​ ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന​താ​ണ്. റൊ​ണാ​ൾ​ഡോ ക​റ​തീ​ർ​ന്ന പ്ര​ഫ​ഷ​ന​ലും ഏ​തു​സ​മ​യ​ത്തും ഗോ​ൾ സ്​​കോ​ർ ചെ​യ്യാ​ൻ ക​ഴി​വു​ള്ള​യാ​ളു​മാ​ണ്. ടീ​മി​ന്​ വി​ജ​യ​തൃ​ഷ്​​ണ പ​ക​രു​ന്ന​താ​ണ്​ റൊ​ണാ​ൾ​ഡോ​യു​ടെ വ​ര​വും പ്ര​ക​ട​ന​വും' -ഈ ​സീ​സ​ണി​ൽ യു​നൈ​റ്റ​ഡി​ലെ​ത്തി​യ സ്​​റ്റോ​പ്പ​ർ​ബാ​ക്ക്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christiano ronaldo
News Summary - decision to return to United was the best - Ronaldo
Next Story