Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ളടിച്ച് ഒൽമോ; വിജയ കുതിപ്പ് തുടർന്ന് ബാഴ്സലോണ

text_fields
bookmark_border
ഡബ്ളടിച്ച് ഒൽമോ; വിജയ കുതിപ്പ് തുടർന്ന് ബാഴ്സലോണ
cancel

കാറ്റലോണിയ: ലാലിഗയിൽ വിജയ കുതിപ്പ് തുടർന്ന് ബാഴ്സലോണ. എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കി. ബാഴ്സക്ക് വേണ്ടി ഡാനി ഒൽമൊ രണ്ടും (12,31 മിനിറ്റ്) റഫീഞ്ഞ ഒരുഗോളും (23 മിനിറ്റ്) നേടി. ജാവി പൗഡോയാണ് (63 മിനിറ്റ്) എസ്പാനിയോളിനായി ആശ്വാസ ഗോൾ നേടിയത്.

ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ബഹുദൂരം മുന്നിലാണ് ബാഴ്സ. 24 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാമത്.

മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ടുഗോളിന് ലാസ് പാൽമാസിനെ തോൽപിച്ചു. 37ാം മിനിറ്റിൽ ഗ്യുലിയാനോ സിമിയോണിയും 83 ാം മിനിറ്റിൽ അലക്സാണ്ടർ സോർലോത്തുമാണ് ഗോൾ നേടിയത്. ജയത്തോടെ അത്ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടിയകയിൽ 23 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

മറ്റൊരു മത്സരത്തിൽ റയൽ സോസിഡാഡ് സെവിയ്യയെ രണ്ട് ഗോളിന് കീഴടക്കിയപ്പോൾ അത്ലറ്റിക് ക്ലബ്-റിയൽ ബെറ്റിസ് മത്സരം സമനിലയിൽ പിരിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dani Olmo scored twice; Barcelona followed the winning streak
Next Story