Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
santosh trophy 2022
cancel
camera_alt

സ​ന്തോ​ഷ്‌ ട്രോ​ഫി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​ന്മാ​ർ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ട്രോ​ഫി​ക്കൊ​പ്പം  

–മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ് ട്രോ​ഫി:...

സ​ന്തോ​ഷ് ട്രോ​ഫി: നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ സ​ർ​വി​സ​സ് ഇ​ന്നി​റ​ങ്ങു​ന്നു

text_fields
bookmark_border
Listen to this Article

മ​ല​പ്പു​റം: സ​ന്തോ​ഷ് ട്രോ​ഫി​യി​ലെ ഗ്രൂ​പ് ബി ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​വും. വൈ​കീ​ട്ട്​ കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ഡി​ഷ​യും ക​ർ​ണാ​ട​ക​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. രാ​ത്രി പ​യ്യ​നാ​ട്ട് നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ സ​ർ​വി​സ​സ് മ​ണി​പ്പൂ​രി​നെ നേ​രി​ടും. ദ​ക്ഷി​ണ​മേ​ഖ​ല യോ​ഗ്യ​ത റൗ​ണ്ടി​ലെ മി​ക​ച്ച ജ​യ​ങ്ങ​ളാ​ണ് ക​ർ​ണാ​ട​ക​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​ത്. ത​മി​ഴ്നാ​ടി​നെ 4 -0ത്തി​നും ആ​ന്ധ്ര​യെ 1 -0ത്തി​നും തെ​ല​ങ്കാ​ന​യെ 2 -0ത്തി​നും ത​ക​ർ​ത്തി​രു​ന്നു.

ഒ​ഡി​ഷ​യാ​ക​ട്ടെ, കി​ഴ​ക്ക​ൻ മേ​ഖ​ല റൗ​ണ്ടി​ൽ ബി​ഹാ​റി​നെ 5 -0ത്തി​ന് തോ​ൽ​പി​ച്ച​പ്പോ​ൾ ഝാ​ർ​ഖ​ണ്ഡി​നെ​തി​രെ 1 -1 സ​മ​നി​ല​യി​ലാ​യി. നാ​ഗാ​ല​ൻ​ഡ്, ത്രി​പു​ര, മി​സോ​റം ടീ​മു​ക​ൾ​ക്കെ​തി​രെ യ​ഥാ​ക്ര​മം 3 -0, 1 -0, 1 -0 സ്കോ​റു​ക​ൾ​ക്കാ​യി​രു​ന്നു നോ​ർ​ത്ത് -ഈ​സ്റ്റ് സോ​ണി​ൽ മ​ണി​പ്പൂ​രി​ന്‍റെ ജ​യം. സ​ർ​വി​സ​സ് നോ​ർ​ത്ത് സോ​ണി​ൽ ഹി​മാ​ച​ലി​നെ​തി​രെ 3 -0, ജ​മ്മു-​ക​ശ്മീ​രി​നെ​തി​രെ 3 -0, യു.​പി​ക്കെ​തി​രെ 2 -0, ഛത്തി​സ്ഗ​ഢി​നെ​തി​രെ 2 -0 എ​ന്നി​ങ്ങ​നെ ഏ​ക​പ​ക്ഷീ​യ ജ​യ​ങ്ങ​ളും സ്വ​ന്ത​മാ​ക്കി ക​രു​ത്തു​കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurServicessantosh trophy 2022
News Summary - current champions Services team against Manipur in their first santosh trophy 2022 match
Next Story