Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ ഖാനെ മൈൻഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ; വിക്കി കൗശലിനോട് ചെയ്തതിന് പ്രതികാരമായെന്ന് നെറ്റിസൺസ്

text_fields
bookmark_border
സൽമാൻ ഖാനെ മൈൻഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ; വിക്കി കൗശലിനോട് ചെയ്തതിന് പ്രതികാരമായെന്ന് നെറ്റിസൺസ്
cancel
camera_alt

1. സൽമാൻ ഖാനെ കടന്നുപോകുന്ന റൊണാൾഡോ, 2. നടൻ വിക്കി കൗശലിനെ സൽമാൻ ഖാന്റെ അംഗരക്ഷകർ മാറ്റിനിർത്തുന്നു 

ലോക ഫുട്ബാളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബോളിവുഡിലെ സൂപ്പർ താരം സൽമാൻ ഖാനും കണ്ടു​മുട്ടിയാൽ എങ്ങനെയാകും പ്രതികരണം?. സൗദി അറേബ്യയിലെ റിയാദിൽ കഴിഞ്ഞ ദിവസം നടന്ന ബോക്സിങ് മത്സരം കാണാനെത്തിയപ്പോൾ ഇരുവരും കണ്ടുമുട്ടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഫുട് ബാൾ-സിനിമ പ്രേമികൾക്കിടയിലെ ചൂടേറിയ ചർച്ച.

സൽമാൻ ഖാനെ മൈൻഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ പങ്കാളി ജോർജിന റോഡ്രിഗസിനൊപ്പം കടന്നുപോകുന്നതാണ് വിഡിയോയിലുള്ളത്. ശേഷം ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ നസാരിയോയെ കണ്ടുമുട്ടുമ്പോൾ കെട്ടിപ്പിടിക്കുന്നതും മറ്റു പലർക്കും കൈകൊടുക്കുന്നതും വിഡിയോയിലുണ്ട്. ക്രിസ്റ്റ്യാനോക്കും പങ്കാളിക്കും സമീപം ഇരിക്കുന്ന സൽമാൻ ഖാന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിഡിയോ പുറത്തുവന്നിരിക്കുന്നത്.

ബോളിവുഡ് നടൻ വിക്കി കൗശലിനോട് സൽമാൻ ചെയ്തതിന് റൊണാൾഡോ ‘പ്രതികാരം’ ചെയ്തെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. ഈ വർഷം ആദ്യത്തിൽ അബൂദബിയിൽ അവാർഡ്ദാന ചടങ്ങിനെത്തിയപ്പോൾ സൽമാൻ ഖാന് കടന്നുപോകാൻ അംഗരക്ഷകർ വിക്കി കൗശലിനെ തള്ളിനീക്കിയിരുന്നു. ഈ സംഭവമാണ് ആരാധകർ കുത്തിപ്പൊക്കിയത്. റൊണാൾഡോയുടെ പ്രശസ്തിക്ക് മുന്നിൽ ബോളിവുഡ് നടന്മാർ ഒന്നു​മല്ലെന്ന അഭിപ്രായവും ചിലർ ഉന്നയിക്കുന്നു. കാമറാമാന് സൽമാൻ ഖാനെ അറിയാത്തതുകൊണ്ടാണ് ക്രിസ്റ്റ്യാനോയിലേക്ക് മാത്രം കാമറ തിരി​ച്ചതെന്നായിരുന്നു കമന്റുകളിലൊന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cristiano without minding Salman Khan; Netizens say it was revenge for what did to Vicky Kaushal
Next Story