Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2022 12:45 PM GMT Updated On
date_range 24 Oct 2022 1:02 PM GMTക്രിസ്റ്റ്യാനോയോട് കാണിക്കുന്നത് യേശുവിനെ കുരിശിൽ തറച്ചതിന് സമാനമായ ക്രൂരതയെന്ന് സഹോദരി
text_fieldsbookmark_border
മാഞ്ചസ്റ്റർ യുനൈറ്റഡിൽ തന്റെ സഹോദരനോടുള്ള പരിശീലകൻ എറിക് ടെൻഹാഗിന്റെ അവഗണനക്കെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാറ്റിയ അവീറോ. യേശുവിനെ കുരിശിൽ തറച്ച ക്രൂരതയോടാണ് അവർ ടെൻഹാഗിന്റെ നടപടിയെ താരതമ്യം ചെയ്തത്.
''ബൈബിളിൽ ഒരു വാചകമുണ്ട്: ദൈവത്തിന്റെ ബോധപൂർവമായ പദ്ധതിയും മുന്നറിവുമൊക്കെയാണ് ഈ മനുഷ്യനെ നിങ്ങൾക്ക് ഏൽപിച്ചത്. നിങ്ങൾ ദുഷ്ടന്മാരുടെ സഹായത്തോടെ അവനെ കുരിശിൽ തറച്ച് കൊന്നു'', എന്നായിരുന്നു അവരുടെ ഇൻസ്റ്റഗ്രാമിലെ പ്രതികരണം.
ബുധനാഴ്ച ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാമിനെതിരായ യുനൈറ്റഡിന്റെ മത്സരം അവസാനിക്കുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് ക്രിസ്റ്റ്യാനോയെ ചെൽസിക്കെതിരായ മത്സരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
Next Story