Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിടിലൻ ലോങ് റേഞ്ച്...

കിടിലൻ ലോങ് റേഞ്ച് ഗോളുമായി ക്രിസ്റ്റ്യാനോ; അൽ നസ്റിന് ജയം -വിഡിയോ

text_fields
bookmark_border
കിടിലൻ ലോങ് റേഞ്ച് ഗോളുമായി ക്രിസ്റ്റ്യാനോ; അൽ നസ്റിന് ജയം -വിഡിയോ
cancel

ഒരിടവേളക്കുശേഷം കിടിലൻ ലോങ് റേഞ്ച് ഗോളുമായി പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയ മത്സരത്തിൽ അൽ നസ്റിന് ജയം. സൗദി പ്രോ ലീഗിൽ അബ്ഹക്കെതിരെ 35 വാര അകലെ നിന്നാണ് താരം ഫ്രീകിക്കിലൂടെ ഗോൾ നേടിയത്.

മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന് അൽ നസ്റ് ജയിക്കുകയും ചെയ്തു. ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു അൽ നസ്റിന്‍റെ തിരിച്ചുവരവ്. മത്സരത്തിൽ 26ാം മിനിറ്റിൽ അബ്ദുൽഫത്താ ആദം അഹ്മദിലൂടെ അബ്ഹയാണ് ആദ്യം ലീഡെടുത്തത്. 78ാം മിനിറ്റിൽ ബോക്സിനു പുറത്ത് 35 വാര അകലെ ലഭിച്ച ഫ്രീകിക്ക് റൊണാൾഡോ വലയിലെത്തിച്ച് ടീമിന് സമനില സമ്മാനിച്ചു. 86ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്രസീൽ താരം ആൻഡേഴ്സൺ ടാലിസ്ക ഗോളാക്കി.

80ാം മിനിറ്റിൽ അബ്ഹ താരം സക്കരിയ സാമിക്ക് റെഡ് കാർഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി. തുടർന്ന് 10 പേരുമായാണ് ടീം കളിച്ചത്. ക്രിസ്റ്റ്യാനോയുടെ കരിയറിലെ 59ാമത്തെ ഫ്രീകിക്ക് ഗോളാണിത്. അൽ നസ്റിനായി ആദ്യത്തേത്തും. റിയാദ് ക്ലബിനായി ഇതുവരെ 10 മത്സരങ്ങളിൽനിന്നായി ഒമ്പതു ഗോളുകളും രണ്ടു അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

ജയത്തോടെ ലീഗിൽ ഒന്നാമതുള്ള അൽ ഇത്തിഹാദുമായുള്ള ലീഡ് വ്യത്യാസം അൽ നസ്ർ ഒന്നാക്കി കുറച്ചു. 21 മത്സരങ്ങളിൽനിന്നായി ഇത്തിഹാദിന് 50 പോയന്‍റാണുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്നായി അൽ നസ്റിന് 49 പോയന്‍റും.

Show Full Article
TAGS:cristiano ronaldo free-kick goal Saudi Pro League 
News Summary - Cristiano Ronaldo's incredible long range free-kick goal
Next Story