Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്റ്റ്യാനോ...

ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാൻഡ്​ ലേലത്തിന്​; ആറ്​ വയസുകാരന്‍റെ ശസ്​ത്രക്രിയക്ക്​ തുണയാകും

text_fields
bookmark_border
cristiano armband
cancel

ബെൽഗ്രേഡ്​: ഇഞ്ച്വറി ടൈമിൽ ഗോൾ അനുവദിക്കാത്തതിനെതിനെ തുടർന്ന്​ ആം ബാൻഡ്​ വലിച്ചെറിഞ്ഞ്​ പോർചുഗീസ്​ നായകൻ ക്രിസ്​റ്റ്യാനോ റൊണാൾഡോ കളംവിട്ട സംഭവം വലിയ വാർത്തയായിരുന്നു. സെർബിയക്കെതിരായ ലോകകപ്പ്​ യോഗ്യത മത്സരത്തിനിടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതിഷേധം.

എന്നാൽ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി ആ ആം ബാൻഡ്​ ലേലത്തിന്​ വെച്ചിരിക്കുകയാണിപ്പോൾ. ഗുരുതര രോഗം ബാധിച്ച ആറു വയസുകാരന്‍റെ ചികിത്സാർഥം സെർബിയയിലെ ചാരിറ്റി സംഘടനയാണ്​​ ആം ബാൻഡ്​ ലേലത്തിൽ വെച്ചിരിക്കുന്നത്​.

മത്സരത്തിന്‍റെ അവസാന നിമിഷം താൻ അടിച്ച പന്ത്​ ഗോൾ ​ലൈൻ കടന്നിട്ടും ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്​ ക്രിസ്റ്റ്യാനോ ഫൈനൽ വിസിലിന്​ മുമ്പ്​ ആം ബാൻഡ്​ വലിച്ചെറിഞ്ഞ്​ കളം വിട്ടിരുന്നു. ബെൽഗ്രേഡിൽ ശനിയാഴ്ച നടന്ന മത്സം 2-2ന്​ സമനിലയിൽ അവസാനിക്കുകയായിരുന്നു.

ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാൻഡ്​ സ്​റ്റേഡിയം ജീവനക്കാർ മുഖേന ശേഖരിച്ചാണ്​ ലേലത്തിൽ വെച്ചിരിക്കുന്നത്​. മൂന്ന്​ ദിവസമാണ്​ നീല നിറത്തിൽ 'സി' ആലേഖനം ചെയ്​ത ആം ബാൻഡ്​ ലേലത്തിനുണ്ടാകുക. ക്രിസ്​റ്റ്യാനോയുടെ പ്രവർത്തി ചട്ടലംഘനമാണോ എന്ന്​ പരിശോധിക്കാൻ ഫിഫ ഗവേണിങ്​ ബോഡിക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.

അതേസമയം വിജയം നൽകുമായിരുന്ന ഗോൾ നിഷേധിച്ച റഫറി പിന്നീട്​ മാപ്പു പറഞ്ഞു. മത്സര ശേഷമാണ്​ ഡച്ച്​ റഫറി ഡാനി മക്കലി എത്തി മാപ്പു പറഞ്ഞതെന്ന്​ പോർചുഗൽ പരിശീലകൻ ഫെർണാണ്ടോ സാ​േന്‍റാസ്​ പറഞ്ഞു.

ആദ്യം രണ്ടു ഗോളുമായി മുന്നിട്ടുനിന്ന പോർച്ചുഗലിനെ ഞെട്ടിച്ച്​ തുടരെ രണ്ടെണ്ണം വീട്ടി സെർബിയ ഒപ്പം പിടിച്ച കളി അവസാന വിസിലിലേക്ക്​ നീങ്ങു​േമ്പാഴായിരുന്നു പോർച്ചുഗലിന്​ 'ഭാഗ്യ' നിമിഷമെത്തിയത്​. പെനാൽറ്റി ബോക്​സിനരികെ കാലിൽകിട്ടിയ പന്ത്​ പതിയെ ഗോളിയെയും കടന്ന്​ പോസ്റ്റിലേക്ക്​ ക്രിസ്റ്റ്യാനോ തട്ടിയിടുന്നു. ഓടിയെത്തിയ സെർബിയ പ്രതിരോധ താരം സ്റ്റീഫൻ മിത്രോവിച്ച്​ പന്ത്​ അടിച്ചകറ്റു​േമ്പാഴേക്ക്​ കുമ്മായ വര കടന്നിരുന്നു. പക്ഷേ, കൺപാർത്തിരുന്ന റഫറിയുടെ കണ്ണിൽ പതിയാതെ വന്നതോടെ ഗോൾ അനുവദിക്കപ്പെട്ടില്ല.

യോഗ്യത മത്സരങ്ങളിൽ ഫിഫ ഗോൾ ലൈൻ സാ​ങ്കേതികത നിർബന്ധമാക്കാത്തതാണ്​ ഇവിടെ വില്ലനായത്​. അതിവേഗം സാ​ങ്കേതിക വികസിച്ചിട്ടും ഫിഫ എന്തുകൊണ്ട്​ ഇത്തരം കളികളിൽ നടപ്പാക്കുന്നില്ലെന്ന്​ പോർച്ചുഗൽ ആരാധകർ ചോദിക്കുന്നു.

മത്സര ശേഷം കളിയുടെ റീ​േപ്ല കണ്ടാണ്​ റഫറി പോർച്ചുഗൽ പരിശീലകന്‍റെ അടുത്തെത്തി സംഭവിച്ചതിൽ മാപ്പുപറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldofootballSerbiacaptain's armband
News Summary - Cristiano Ronaldo's Armband for Auction in Serbia Collecting Money For Surgery of a Six-month-old Boy
Next Story