Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഴാം നമ്പർ ജഴ്​സി...

ഏഴാം നമ്പർ ജഴ്​സി റൊ​ണാൾഡോക്ക്​ തന്നെ; തിരിച്ചുവരവ്​ മത്സരത്തെ കുറിച്ച്​ സൂചന നൽകി യുനൈറ്റഡ്​

text_fields
bookmark_border
Cristiano Ronaldo
cancel

മാഞ്ചസ്റ്റർ: 2021-22 പ്രീമിയർ ലീഗ്​ സീസണിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്കേറ്റവും ഇഷ്​ടപ്പെട്ട ഏഴാം നമ്പർ ജഴ്​സിയിൽ ത​ന്നെ കളത്തിലിറങ്ങുമെന്ന്​ മാഞ്ചസ്റ്റർ യുനൈറ്റഡ്​ വ്യക്തമാക്കി. ഇറ്റാലിയൻ ക്ലബായ യുവന്‍റസിൽ നിന്നും അപ്രതീക്ഷിത ട്വിസ്റ്റിലൂടെ തന്‍റെ സ്വന്തം കളിമുറ്റമായ ഓൾഡ്​ട്രാഫോഡിൽ തിരിച്ചെത്തിയ റൊണാൾഡോയുടെ ട്രാൻസ്​ഫർ വാർത്ത ഇംഗ്ലണ്ടിൽ വലിയ ചലനങ്ങളാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​.

ക്രിസ്റ്റ്യാനോക്ക്​ ഏഴാം നമ്പർ ലഭിക്കുന്നതോടെ യുറഗ്വായ്​ താരം എഡിൻസൺ കവാനി 21ാം നമ്പർ കുപ്പായത്തിലേക്ക്​ മാറും. ദേശീയ ടീമിൽ കവാനി 21ാം നമ്പർ ജഴ്​സിയണിഞ്ഞാണ്​ കളിക്കുന്നത്​. ക്ലബിന്‍റെ ഔദ്യോഗിക വെബ്​സൈറ്റിൽ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ്​ ജഴ്​സി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക്​ യുനൈറ്റഡ്​ വിരാമമിട്ടത്​.

2003-2009 കാലയളവിൽ കളിച്ച അതേ നമ്പർ ജഴ്​സി തന്നെ രണ്ടാം വരവിൽ പോർചുഗീസ്​ താരത്തിന്​ നൽകുന്നതായി ക്ലബ്​ വിശദീകരിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ ചരിത്രത്തിൽ ഏഴാം നമ്പർ ജഴ്​സിക്ക്​ പ്രത്യേക സ്​ഥാനമുണ്ട്​. ഇതിഹാസ താരങ്ങളായ ജോർജ്​ ബെസ്റ്റ്​, ബ്രയാൻ റോബ്​സൺ, എറിക്​ ക​േന്‍റാണ, ഡേവിഡ്​ ബെക്കാം എന്നിവരാണ്​ റോണോക്ക്​ മുമ്പ്​ ഏഴാം നമ്പർ ജഴ്​സിയണിഞ്ഞിരുന്നത്​.

മുമ്പ്​ ​ചുകന്ന ചെകുത്താൻമാർക്കായി 292മത്സരം കളിച്ച റൊണാൾഡോ 118 ഗോളുകൾ നേടിയിരുന്നു. പ്രീമിയർ ലീഗ്​, ചാമ്പ്യൻസ്​ ലീഗ്​ അടക്കം ഒമ്പത്​ കിരീടങ്ങളും സ്വന്തമാക്കി. സെപ്​റ്റംബർ 11 ശനിയാഴ്ച ന്യൂകാസിൽ യുനൈറ്റഡിനെതിരായ ഹോം മത്സരത്തിലായിരിക്കും യുനൈറ്റഡിലെ റൊണാൾഡോയുടെ തിരിച്ചുവരവെന്ന്​​ ക്ലബ്​ സൂചന നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoEdinson Cavanijersey numberManchester United FC
News Summary - Cristiano Ronaldo will wear number 7 jersey at Manchester United
Next Story