സൗദി പരമ്പരാഗത വേഷത്തിൽ വൈറലായി ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsഅൽ നസ്ർ സംഘടിപ്പിച്ച സൗദി സ്ഥാപകദിനാഘോഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ
റിയാദ്: അൽ നസ്ർ താരമായി എത്തിയശേഷം ഗോളടിച്ചും അസിസ്റ്റ് നൽകിയും ടീമിലെ അതുല്യനായി മാറിയ പോർചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വേഷപ്പകർച്ചയിൽ നിറഞ്ഞ് സമൂഹ മാധ്യമ വാളുകൾ.
സൗദി അറേബ്യ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് പരമ്പരാഗത ദേശീയ വേഷത്തിൽ, കൈയിൽ വാളേന്തി മൈതാനമധ്യത്തിൽ നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലാണ്. താരവും ക്ലബും ഇവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘സൗദി അറേബ്യക്ക് സ്ഥാപകദിനാശംസകൾ.
അൽ നസ്റിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത് ഒരു പ്രത്യേക അനുഭവമായിരുന്നു!’ എന്ന തലവാചകത്തോടെയാണ് ക്രിസ്റ്റ്യാനോ പേജുകളിൽ പോസ്റ്റ് ചെയ്തത്.