Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയാണോ റൊണാൾഡോയാണോ...

മെസ്സിയാണോ റൊണാൾഡോയാണോ മികച്ചത്​?; ഓസിലിന്‍റെ മറുപടി വൈറൽ

text_fields
bookmark_border
മെസ്സിയാണോ റൊണാൾഡോയാണോ മികച്ചത്​?; ഓസിലിന്‍റെ മറുപടി വൈറൽ
cancel

അർജന്‍റീനയുടെ ലയണൽ മെസ്സിയാണോ പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ഏറ്റവും മികച്ചവനെന്ന തർക്കം ഫുട്​ബാൾ ലോകത്തെ അവസാനിക്കാത്ത സമസ്യകളിലൊന്നാണ്​. ആരാണ്​ മികച്ചവനെന്ന ചോദ്യത്തിന്​ മെസ്സിയുടെ പക്ഷത്ത്​ നിൽക്കാനും റൊണാൾഡോയുടെ പക്ഷത്ത്​ നിൽക്കാനും നിരവധി താരങ്ങളുണ്ട്​.

എന്നാൽ ഇതേ ചോദ്യം ​സമകാലികനായ ജർമനിയുടെ ആഴ്​സനൽ താരം ​മെസ്യൂദ്​ ഓസിലി​േനാടായാലോ?. ട്വിറ്ററിൽ 'ആസ്​ക്​ മെസ്യൂദ്​​ എന്ന ഹാഷ്​ടാഗിൽ ഓസിൽ ഒരുക്കിയ ചോദ്യോത്തര പരിപാടിയിൽ പ്രതീക്ഷിച്ച ചോദ്യമെത്തി. മെസ്സിയാണോ റൊണാൾഡോയാണോ മികച്ചതെന്ന ചോദ്യത്തിന്​ ഓസിലിന്‍റെ മറുപടിയിങ്ങനെ: സ്​പാനിഷ്​ ലീഗിലെ എക്കാലത്തേയും മികച്ച കളിക്കാരനാണെന്ന്​ മെസ്സി സ്വയം തെളിയിച്ചു. പക്ഷേ, റൊണാൾഡോ അദ്ദേഹം കളിച്ച എല്ലാ രാജ്യത്തും ഏറ്റവും മികച്ചവനാണ്​.

മെസ്സി സ്​പാനിഷ്​ ലീഗിൽ മാത്രമേ കഴിവുതെളിയിച്ചിട്ടുള്ളൂവെന്നും റൊ​ണാൾഡോ ഇംഗ്ലണ്ടിലും സ്​പെയിനിലും ഇറ്റലിയിലുമെല്ലാം കഴിവുതെളിയിച്ചിട്ടുമുണ്ടെന്ന ക്രിസ്റ്റ്യാനോ പക്ഷക്കാരുടെ വാദം തന്നെയാണ് ഓസിലും പങ്കുവെച്ചത്​. ക്ഷുഭിതരായ മെസ്സി ആരാധകർ ഓസിലിന്‍റെ അഭിപ്രായത്തിന്​ താഴെ പ്രതിഷേധം അറിയിക്കുന്നുണ്ട്​.2010 മുതൽ 2013വരെ റയൽ മഡ്രിഡിൽ റൊ​ണാൾഡോ​ക്കൊപ്പം ഓസിൽ പന്തുതട്ടിയിരുന്നു.

തുർക്കി വംശജനായ താങ്കൾക്ക് ​ജർമനിക്കായി പന്തുതട്ടിയതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന്​ ഇ​െല്ലന്നായിരുന്നു ഓസിലിന്‍റെ മറുപടി. ലോകകപ്പ്​ നേടിയ ജർമൻ സംഘത്തോടൊപ്പം കളിച്ചതിൽ കുറ്റബോധം തോന്നുന്നില്ലെന്നും വിരമിച്ചതിൽ നഷ്​ടബോധമില്ലെന്നും ഓസിൽ കൂട്ടിച്ചേർത്തു. തുർക്കി ക്ലബ്ബായ ഫെനർബാഹുവിന്​ വേണ്ടി പന്തുതട്ടാനുള്ള ആഗ്രഹവും ഓസിൽ മറച്ചുവെച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoLionel MessiMesut Ozil
News Summary - Cristiano Ronaldo vs Lionel Messi: Mesut Ozil picks who is better
Next Story