
ഇക്കാര്യത്തിൽ മെസ്സി ‘ഒന്നാമൻ’; ക്രിസ്റ്റ്യാനോ ‘പത്താമൻ’
text_fieldsഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും പേരുകേട്ടയാളാണ് അർജൻറീനൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി. ഈ കഴിഞ്ഞ ലോകകപ്പിലടക്കം താരം നൽകിയ നിരവധി ഗംഭീര അസിസ്റ്റുകൾ സഹതാരങ്ങൾ ഗോളാക്കി മാറ്റിയിട്ടുണ്ട്.
ഇക്കാര്യത്തിൽ മെസ്സിയെ വെല്ലാൻ ലോകഫുട്ബാളിൽ ആരുമില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയാക്കില്ല, കാരണം, മെസ്സിയാണ് അസിസ്റ്റുകളുടെ രാജാവെന്ന് കണക്കുകളാണ് പറയുന്നത്.
കായിക മാധ്യമമായ 'ഗോൾ' അസിസ്റ്റ് കിങ്സ് എന്ന തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവെച്ച പട്ടികയിൽ മെസ്സിയാണ് ഒന്നാമതുള്ളത്. അതും 350 അസിസ്റ്റുകളുമായി. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ പത്താമതാണ്. 247 അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. ബ്രസീൽ സൂപ്പർതാരം നെയ്മർ 276 അസിസ്റ്റുകളുമായി പട്ടികയിൽ അഞ്ചാമതാണ്.
287 അസിസ്റ്റുകൾ ഉള്ള ലൂയിസ് സുവാരസ് രണ്ടാമതും 283 അസിസ്റ്റുള്ള ലൂയിസ് ഫിഗോ മൂന്നാമതുമാണ്. മുള്ളറാണ് (281) നാലാമത്.
ബെക്കാം (272), ഡി മരിയ (272), ഗിഗ്‌സ് (271), ഓസിൽ (251), റൊണാൾഡോ, ഹെൻട്രി (246), ഫ്രാങ്ക് റിബെറി (241), മറഡോണ (240), വാൽഡെറമ്മ (237), ഹാവി ഹെർണാണ്ടസ് (236), റിക്വൽമി (235), ഫാബ്രഗാസ് (228), ഇബ്രാഹിമോവിച് (227), സിദാൻ (214), റൊണാൾഡീഞ്ഞ്യോ (192).