Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Cristiano Ronaldo
cancel

യുവന്‍റസ്​ വിടാൻ മോഹിച്ച്​ ക്രിസ്റ്റ്യാനോ റൊണാൾഡോ; താൽപര്യവുമായി യുനൈറ്റഡും സ്​പോർട്ടിങ്ങും

text_fields
bookmark_border

ടൂറിൻ: പുതുസീസണിൽ യുവൻറസ്​ വിട്ട്​ മറ്റേതെങ്കിലും ചേക്കേറാനുള്ള ആഗ്രഹവുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വരുന്ന ട്രാൻസ്​ഫർ വിൻഡോയിൽ കൂടുമാറാനുള്ള താൽപര്യം ക്ലബിലെ അടുത്ത സുഹൃത്തുക്കളോടാണ്​ പോർചുഗീസ്​ ഫുട്​ബാളർ വ്യക്​തമാക്കിയതെന്ന്​ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

റയൽ മഡ്രിഡിൽനിന്ന്​ 2018ലാണ് ​െറാണാൾഡോ യുവന്‍റസിലെത്തിയത്​. 36കാരനായ താരം ജൂൺ 2022 വരെ ഇറ്റാലിയൻ ക്ലബുമായി കരാറിൽ ഒപ്പിട്ടുണ്ടെങ്കിലും ഈ വർഷം വിട്ടു​പോവാനാണ്​ സാധ്യതയെന്നാണ്​ സൂചന.

പഴയ ടീമുകളായ മാഞ്ചസ്​റ്റർ യുനൈറ്റഡും സ്​പോർട്ടിങ്​ ലിസ്​ബണും റൊണാൾഡോയെ ടീമിൽ തിരികെ​െയത്തിക്കാൻ ആവേശത്തോടെ രംഗത്തുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം, ക്രിസ്റ്റ്യാനോയെ വീണ്ടും ക്ലബിലെത്തിക്കുന്നതിൽ റയൽ മഡ്രിഡിന്​ വലിയ താൽപര്യമില്ല. യു​വന്‍റസിനൊപ്പം മൂന്നുവർഷം ബൂട്ടുകെട്ടിയ റൊണാൾഡോ ക്ലബിനുവേണ്ടി 101 ഗോളുകൾ നേടിയതിനുപുറമെ 22 ഗോളുകൾക്ക്​ വഴിയൊരുക്കിയിട്ടുമുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cristiano Ronaldo tells teammates he wants to leave Juventus
Next Story