Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅശ്ലീല ആംഗ്യം:...

അശ്ലീല ആംഗ്യം: ക്രിസ്റ്റ്യാനോക്ക് മത്സര വിലക്ക്; 30,000 സൗദി റിയാൽ പിഴയും ചുമത്തി

text_fields
bookmark_border
അശ്ലീല ആംഗ്യം: ക്രിസ്റ്റ്യാനോക്ക് മത്സര വിലക്ക്; 30,000 സൗദി റിയാൽ പിഴയും ചുമത്തി
cancel

റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് അൽ നസ്റിന്റെ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിലക്ക്. വ്യാഴാഴ്ച അൽ നസ്റിന്‍റെ മൈതാനത്ത് അൽ ഹസ്മിനെതിരെ നടക്കുന്ന മത്സരത്തിലാണ് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന്‍റെ (എസ്.എ.എഫ്.എഫ്) ഡിസിപ്ലിനറി ആൻഡ് എത്തിക്സ് കമ്മിറ്റി വലിക്കേർപ്പെടുത്തിയത്.

കൂടാതെ, 30,000 സൗദി റിയാൽ പിഴയും ചുമത്തി. ഞായറാഴ്ച രാത്രി അൽ ഷബാബിനെ കീഴടക്കി വിജയാഹ്ലാദം പ്രകടിപ്പിക്കവെയാണ് ക്രിസ്റ്റ്യാനോ ഗാലറിയിലേക്ക് നോക്കി അശ്ലീല ആംഗ്യം കാണിച്ചത്. ഷബാബിന്‍റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അൽ നസ്റിന്റെ ജയിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഒരു ഗോൾ നേടിയപ്പോൾ ബ്രസിലീയൻ താരം ടലിസ്ക ഇരട്ടഗോളുകൾ നേടി. മത്സരത്തിന്‍റെ തുടക്കത്തിൽതന്നെ മെസ്സി, മെസ്സി വിളികളുമായി ഷബാബ് ആരാധകർ ക്രിസ്റ്റ്യനോയെ പ്രകോപിപ്പിച്ചിരുന്നു.

പിന്നാലെയാണ് മത്സര ശേഷം ആരാധകരെ നോക്കി താരം കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുന്നത്. പിഴ തുകയിൽ 20,000 റിയാൽ അൽ ഷബാബ് ക്ലബിനും ബാക്കി അച്ചടക്ക സമിതിക്കും നൽകണം. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിനെതിരെ അച്ചടക്ക നടപടിയെടുത്ത കാര്യം സൗദി ഫുഡ്ബാൾ ഫെഡറേഷൻ അറിയിച്ചത്. ക്രിസ്റ്റ്യാനോക്ക് അപ്പീൽ നൽകാനുള്ള അവസരം ഇല്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രൊ ലീഗ് സീസണിൽ 22 ഗോളുകളുമായി ഗോൾ വേട്ടക്കാരിൽ ഒന്നാമനാണ് ക്രിസ്റ്റ്യാനോ. 39 കാരനായ റൊണാൾഡോ മുമ്പും സമാനമായ വിമർശനങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ, അൽ ഹിലാലിനെതിരായ പരാജയത്തിന് ശേഷം ഡഗൗട്ടിലേക്കുള്ള യാത്രക്കിടെ ജനനേന്ദ്രിയത്തിൽ പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു.

റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നസ്ർ പരാജയപ്പെട്ട് മടങ്ങുമ്പോൾ സ്റ്റാൻഡിൽനിന്ന് എറിഞ്ഞ അൽ ഹിലാൽ സ്കാർഫ് തന്റെ ഷോർട്ട്സിൽ ഇട്ടു വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoAl Nassr
News Summary - Cristiano Ronaldo Suspended Over Alleged Obscene Gesture in Saudi League Game
Next Story