യൂറോക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ മകൾക്കൊപ്പം അവധിയാഘോഷത്തിൽ; ഹൃദ്യമായ ദൃശ്യങ്ങൾ വൈറൽ
text_fieldsയൂറോയിൽ പോർചുഗൽ ക്വാർട്ടർ ഫൈനലിൽ തോറ്റതിന് പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറന്നത് മകളുമൊത്ത് അവധിയാഘോഷിക്കാനായിരുന്നു. ഇപ്പോൾ മകളുമൊത്ത് ക്രിസ്റ്റ്യാനോ അവധിയാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ക്രിസ്റ്റ്യാനോ തന്നെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.
ഡാഡി ലവ്സ് യു, മമ്മി ലവ്സ് യു എന്ന ക്യാപ്ഷനോടെയാണ് ക്രിസ്റ്റ്യാനോ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. യൂറോ കപ്പിൽ ഫ്രാൻസിനോട് ഷൂട്ടൗട്ടിൽ തോറ്റാണ് പോർചുഗൽ മടങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഗോളുകളൊന്നും നേടാതെ സമനില പാലിക്കുകയായിരുന്നു. തുടർന്ന് ഷൂട്ടൗട്ടിൽ 3-5ന് ഫ്രാൻസ് പോർചുഗലിനെ മറികടന്നു.
യുറോയിലെ തോൽവിക്ക് പിന്നാലെ കുറിപ്പുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തുകയും ചെയ്തിരുന്നു. ഞങ്ങൾക്ക് കൂടുതൽ വേണമായിരുന്നു. അത് ഞങ്ങൾ അർഹിക്കുകയും ചെയ്തിരുന്നു. ഇതുവരെ നിങ്ങൾ നൽകിയ പിന്തുണക്ക് ഞങ്ങൾ നന്ദിയുള്ളവരായിരിക്കും. ഈ പൈതൃകം മാനിക്കപ്പെടുമെന്നും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും താൻ പ്രതീക്ഷിക്കുകയാണെന്നും ക്രിസ്റ്റ്യാനോ എക്സിലെ കുറിപ്പിൽ പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

