Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാലടിച്ച്...

നാലടിച്ച് ക്രിസ്റ്റ്യാനോ; ക്ലബ് കരിയറിൽ 500 ഗോളുകൾ പിന്നിട്ട് താരം; അൽ നസ്റിന് തകർപ്പൻ ജയം

text_fields
bookmark_border
നാലടിച്ച് ക്രിസ്റ്റ്യാനോ; ക്ലബ് കരിയറിൽ 500 ഗോളുകൾ പിന്നിട്ട് താരം; അൽ നസ്റിന് തകർപ്പൻ ജയം
cancel

റിയാദ്: നാലു ഗോളുകളുമായി മിന്നും പ്രകടനം നടത്തിയ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ സൗദി പ്രോ ലീഗിൽ അൽ നസ്റിന് ഉജ്വല ജയം. അൽ വെഹ്ദയെ ഏകപക്ഷീയമായ നാലു ഗോളിന് തകർത്ത് അൽ നസ്ർ പോയന്‍റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.

മത്സരത്തിന്‍റെ 21, 40, 53 (പെനാൽറ്റി), 61 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. ഇതോടെ 38കാരൻ ക്ലബ് കരിയറിൽ 500 ഗോളുകൾ പിന്നിട്ടു. അഞ്ചു ലീഗുകളിൽ വിവിധ ടീമുകൾക്കായി താരം ഇതുവരെ നേടിയത് 503 ഗോളുകൾ. പ്രീമിയിൽ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് (103 ഗോളുകൾ), സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് (311), യുവന്‍റസ് (81), സ്പോർട്ടിങ് ലിസ്ബൺ (മൂന്ന്), അൽ നസ്ർ (അഞ്ച്) എന്നീ ക്ലബുകൾക്കുവേണ്ടിയാണ് താരം ഗോളുകൾ നേടിയത്.

മത്സരത്തിന്‍റെ 21ാം മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് താരം ക്ലബ് മത്സരങ്ങളിൽ 500 ഗോളുകൾ എന്ന അപൂർവ നേട്ടത്തിലെത്തിയത്. സഹതാരം അബ്ദുറഹ്മാൻ ഘരീബ് ബോക്സിനുള്ളിലേക്ക് നൽകിയ ഒന്നാംതരം പസ് സ്വീകരിച്ച ക്രിസ്റ്റ്യാനോ ഒരു ഇടങ്കാൽ ഷോട്ടിലൂടെ ഗോളിയെയും കീഴ്പ്പെടുത്തി പന്ത് പോസ്റ്റിന്‍റെ വലതു മൂലയിലെത്തിച്ചു. താരത്തിന്‍റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത് സമി അൽനാജിയാണ്. 53ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് താരം ഹാട്രിക് തികച്ചു.

കരിയറിലെ 61ാമത്തെ ഹാടിക് നേട്ടമാണിത്. 61ാം മിനിറ്റിൽ റീബൗണ്ട് പന്ത് വലയിലെത്തിച്ച് താരം ഗോൾവേട്ട പൂർത്തിയാക്കി. ലീഗിൽ 16 മത്സരങ്ങളിൽനിന്ന് 11 ജയവും ഒരു തോൽവിയും നാലു സമനിലയുമായി 37 പോയന്‍റാണ് അൽ നസ്റിന്. 17 മത്സരങ്ങളിൽനിന്ന് ഇത്രയും പോയന്‍റുള്ള അൽ ശബാബ് രണ്ടാമതും.

Show Full Article
TAGS:cristiano ronaldoAl Nassr
News Summary - Cristiano Ronaldo Scores Four for Al Nassr to Pass 500 All-time League Goals
Next Story