Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിടിലൻ ഫ്രീക്കിക്ക് ഗോളുമായി ക്രിസ്റ്റ്യാനോ @ 899*; ടെലിസ്കയും മിന്നി; തകർപ്പൻ ജയത്തോടെ അൽ നസ്ർ തുടങ്ങി -വിഡിയോ

text_fields
bookmark_border
കിടിലൻ ഫ്രീക്കിക്ക് ഗോളുമായി ക്രിസ്റ്റ്യാനോ @ 899*; ടെലിസ്കയും മിന്നി; തകർപ്പൻ ജയത്തോടെ അൽ നസ്ർ തുടങ്ങി -വിഡിയോ
cancel

റിയാദ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിയൻ താരം ടെലിസ്കയും നിറഞ്ഞാടിയ മത്സരത്തിൽ അൽ നസ്റിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് അൽ ഫെയ്ഹയെ കീഴടക്കിയത്. സീസണിലെ ആദ്യ മത്സരത്തിൽ അൽ റെയ്ദിനോട് സമനില വഴങ്ങിയ അൽ നസ്റിന്റെ ആദ്യ ജയമാണിത്.

ഇരട്ടഗോൾ നേടിയ ടെലിസ്കയും തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ ഞെട്ടിച്ച ക്രിസ്റ്റ്യാനോയും മാർസലോ ബ്രൊസോവിച്ചുമാണ് അൽ ഫെയ്ഹയുടെ വലനിറച്ചത്. ഇതോടെ ഇതിഹാസം താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഫഷണൽ കരിയറിലെ ഗോൾ നേട്ടം 899ലെത്തിച്ചു.

ബുറൈദയിലെ കിങ് അബുദുള്ള സ്പോട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ടെലിസ്കയിലൂടെയാണ് അൽ നസ്ർ ആദ്യ ലീഡെടുക്കുന്നത്. റൊണോൾഡോയുടെ അസിസ്റ്റിലായിരുന്നു ഗോൾ.

ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗംഭീര ഫ്രീകിക്ക് എത്തുന്നത്. ഇതോടെ രണ്ടു ഗോളിന്റെ ലീഡായി അൽ നസ്റിന്. 85ാം മിനിറ്റിൽ മാനെ നൽകിയ പാസിൽ മാൽസലോ ബ്രൊസോവിച്ചും ഗോൾ കണ്ടെത്തിയതോടെ (3-0) അൽ നസ്ർ ആധികാരിക ജയമുറപ്പിച്ചു.

അടുത്ത മിനിറ്റിൽ അൽ ഫെയ്ഹ ആശ്വാസ ഗോൾ കണ്ടെത്തി. സാംബിയൻ സ്ട്രൈക്കർ ഫാഷൻ സകാലയാണ് ഗോൾ നേടിയത്. എന്നാൽ അൽ നസ്ർ അവിടം കൊണ്ടും നിർത്തിയില്ല. അന്തിമ വിസിലിന് തൊട്ടുമുൻപ് ഒത്തുവന്ന ഫ്രീകിക്ക് ടെലിസ്കയുടെ ഫെയ്ഹയുടെ വലതുളച്ച് കയറ്റി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cristiano Ronaldo scores fantastic free-kick goal in Al Nassr's comfortable win vs Al Feiha
Next Story