25 കോടി ഫോളോവേഴ്സ്: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികംപേർ പിന്തുടരുന്ന മനുഷ്യനായി റൊണാൾഡോ
text_fieldsലണ്ടൻ: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അക്കൗണ്ട് എന്ന റെക്കോഡ് സ്വന്തമാക്കിയ യുവൻറസ് താരം, ഫോളോവേഴ്സിെൻറ എണ്ണം 250 ദശലക്ഷം (25 കോടി) എന്ന മാജിക്കൽ നമ്പറും കടന്നു. ഓരോ സ്പോൺസേഡ് പോസ്റ്റിനും 10 ലക്ഷം ഡോളറാണ് താരത്തിെൻറ വരുമാനം. 38 കോടി ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാമിന്റെ ഔേദ്യാഗിക അക്കൗണ്ട് മാത്രമാണ് റൊണോൾഡോക്ക് മുന്നിലുള്ളത്.
അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രാൻഡെയാണ് രണ്ടാം സ്ഥാനത്ത് (20.8 കോടി). കളത്തിൽ ക്രിസ്റ്റ്യാനോയുടെ ബദ്ധവൈരിയായ ലയണൽ മെസ്സി ആദ്യ പത്തിനുള്ളിലുണ്ട്. എട്ടാം സ്ഥാനത്തുള്ള മെസ്സിയെ പിന്തുടരുന്നവരുടെ എണ്ണം 17.4 കോടി. ബ്രസീൽ താരം നെയ്മറിന് 14.4 കോടി ഫോളോവേഴ്സും.
8.7 കോടി ഫോളോവേഴ്സുള്ള ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ് ഇന്ത്യക്കാരിൽ മുമ്പൻ.

