Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതന്‍റെ ഷോട്ട്​ കൊണ്ട്​...

തന്‍റെ ഷോട്ട്​ കൊണ്ട്​ നിലത്ത്​ വീണ്​ യുവതിക്കരികിലേക്ക്​ ഓടിയെത്തി റൊണാൾഡോ; ക്ഷമാപണത്തിന്​ പിന്നാലെ ജഴ്​സി സമ്മാനിച്ച്​ മടക്കം

text_fields
bookmark_border
cristiano- steward
cancel

ബേൺ (സ്വിറ്റ്​സർലൻഡ്​): മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള രണ്ടാം വരവിലെ ആദ്യ ചാമ്പ്യൻസ്​ ലീഗ്​ മത്സരം തോറ്റെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഇന്‍റർനെറ്റിൽ താരമാകുകയാണ്​.

യങ്​ ബോയ്​സിനെതിരായ മത്സരത്തിന്​ മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ റൊണാൾഡോയുടെ കിക്ക്​ ശരീരത്തിൽ പതിച്ച്​ ഗോൾപോസ്റ്റിന്​ പിറകിലുണ്ടായിരുന്ന ഗ്രൗണ്ട്​ സ്റ്റാഫിൽ പെട്ട യുവതി നിലത്തുവീണു.


അപ്രതീക്ഷിത ഷോട്ടിന്‍റെ ശക്​തിയിൽ യുവതി താഴെ വീണു. ഇതുകണ്ട് വേലിക്കെട്ട്​ കടന്ന്​ യുവതിക്കരികിൽ​ ഓടിയെത്തി ക്ഷമചോദിച്ച റൊണാൾഡോ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു.


ശേഷം റൊണാൾഡോ സമ്മാനിച്ച 7ാം നമ്പർ യുനൈറ്റഡ്​ ജഴ്​സിയിൽ യുവതി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.


യങ്​ ബോയ്​സിനെതിരെ 13ാം മിനിറ്റിൽ സ്​കോർ ചെയ്​ത്​ റൊണാൾഡോ യുനൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 35ാം മിനിറ്റിൽ ആരോൺ വാൻ ബിസെക്ക ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തായതോടെ യുനൈറ്റഡ്​ 10 പേരായി ചുരുങ്ങി.


കാമറൂൺ താരം മൗമി എൻഗാമെല്യൂവിലൂടെ 66ാം മിനിറ്റിൽ ആതിഥേയർ ഒപ്പമെത്തി. ഇഞ്ച്വറി സമയത്തെ അവസാന മിനിറ്റിൽ (90+5) അമേരിക്കൻ താരം തിയോസൻ സെയ്​ബാഷ്യുവാണ്​ യങ്​ബോയ്​സിന്​ മിന്നും ജയം സമ്മാനിച്ചത്​.


മത്സരത്തിലൂടെ ചാമ്പ്യൻസ്​ ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോഡിനൊപ്പമെത്താൻ റൊണാൾഡോക്കായി. റയൽ മഡ്രിഡിന്‍റെ മുൻതാരം ഐകർ കസിയസിന്‍റെ (177 മത്സരങ്ങൾ) ​റെക്കോഡിനൊപ്പമാണ്​ താരമെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldochampions leagueJerseyManchester United FC
News Summary - cristiano ronaldo knocks out female steward during warmup check on welfare and gave her jersey
Next Story