ക്രിസ്റ്റ്യനോയും ഡിബാലയും കോവിഡ് ചട്ടം ലംഘിച്ചു; നിയമനടപടി നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്
text_fieldsടൂറിൻ: ഈയാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്കുമായി ഇറ്റാലിയൻ ക്ലബ്ബായ യുവൻറസിൽ നിന്ന് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജൻറീനിയൻ താരം പൗളോ ഡിബാലയും സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടത് കോവിഡ് ചട്ടം ലംഘിച്ചാണെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഇരുവരും നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ടൂറിൻ ലോക്കൽ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
യുവൻറസ് സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന ക്രിസ്റ്റ്യാനോയും കൂട്ടരും പരിശോധന ഫലം വരുംമുമ്പ് ക്ളബിനെ അറിയിക്കാതെ സ്ഥലം വിട്ടെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്ലബ്ബ് തന്നെയാണ് ചില താരങ്ങൾ െഎസൊലേഷനിൽ കഴിയാതെ സ്ഥലം വിട്ട വിവരം തങ്ങളെ അറിയിച്ചതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ റോബർേട്ടാ ടെസ്തി വ്യക്തമാക്കി.

