Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Cristiano Ronaldo illuminates Burj Khalifa on girlfriend Georgina
cancel

പ്രണയിനിക്ക് പിറന്നാൾ സമ്മാനം; 30 സെക്കൻഡിനായി റൊണാൾഡോ മുടക്കിയത് 50ലക്ഷം

text_fields
bookmark_border
നെറ്റ്ഫ്ലിക്സ് ആണ് 30 സെക്കന്‍റ് ദൈർഘ്യമുള്ള പിറന്നാൾ വീഡിയോ തയ്യാറാക്കിയത്

ലോകത്തിലെ ഏറ്റവും ധനികരായ അത്‌ലറ്റുകളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കാമുകിക്ക് 50 ലക്ഷം രൂപയുടെ പിറന്നാൾ സമ്മാനം നൽകിയ വാർത്ത ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. 28-ാം ജന്മദിനം ആഘോഷിക്കുന്ന ജോർജീന റോഡ്രിഗസിന്‍റെ ചിത്രങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കാനാണ് താരം 50,000 പൗണ്ട് ചിലവഴിച്ചിരിക്കുന്നത്.

കാമുകിയുടെ ചിത്രം ബുർജ് ഖലീഫയിൽ തെളിയിക്കുന്ന വീഡിയോ പോർചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു. നെറ്റ്ഫ്ലിക്സ് ആണ് 30 സെക്കന്‍റ് ദൈർഘ്യമുള്ള പിറന്നാൾ വീഡിയോ തയ്യാറാക്കിയത്. ജോർജീനക്കും നാല് മക്കൾക്കുമൊപ്പമാണ് റൊണാൾഡോ ദുബൈയിലെത്തിയത്.

2016 ജൂണിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടർന്ന് അഞ്ച് വർഷത്തിലേറെയായി ഒരുമിച്ച് കഴിയുകയാണ്. നർത്തകിയും മോഡലുമായ ജോർജിന സ്പെയിനിലെ ജാക്ക സ്വദേശിനിയാണ്. റൊണാൾഡോയെപ്പോലെ ജോർജിനയും ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണ്.

2020 ൽ ജോർജീനയുടെ 27 ാമത് പിറന്നാൾ ആഘോഷിക്കാൻ ഇറ്റലിയിലെ സ്കൈ റിസോർട്ടിൽ എത്തിയ റൊണാൾഡോ പ്രോട്ടോക്കോൾ ലംഘിച്ചതിന് വിവാദത്തിൽപ്പെട്ടിരുന്നു. ദമ്പതികൾ ഇരട്ട കുട്ടികളെ പ്രതീക്ഷിക്കുന്നുണ്ടെന്ന വാർത്ത സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് റൊണാള്‍ഡോ പ്രദര്‍ശിപ്പിച്ചത്. 'പിറന്നാള്‍ ആശംസകള്‍ ജിയോ' എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമാണ് റൊണാള്‍ഡോ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cristiano Ronaldo illuminates Burj Khalifa on girlfriend Georgina Rodriguez's birthday, spends 50,000 pounds
Next Story