റൊണാൾഡോയുടെ വീട്ടിൽ മോഷണം; കൊണ്ടുപോയത് 'സർപ്രൈസ്'
text_fieldsലിസ്ബൺ: പോർച്ചുഗീസ് ഇതിഹാസ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീട്ടിൽ മോഷണം. താരം അന്താരാഷ്ട്ര മത്സരത്തിനായി സ്പെയ്നിലേക്ക് പോയ അവസരത്തിലാണ് മെദീരയിലെ വീട്ടിൽ മോഷണം അരങ്ങേറിയത്. താരത്തിെൻറ പങ്കാളി ജോർജീന റോഡിഗ്വസ് പാരിസ് ഫാഷൻ വീക്കിൽ പങ്കെടുക്കുകയാണ്.
മോഷണത്തെക്കുറിച്ച് റൊണാൾഡോയുടെ കുടുംബം തന്നെയാണ് പൊലീസിനെ അറിയിച്ചത്. ഏഴ് ദശലക്ഷം പൗണ്ടിെൻറ വിലപിടിപ്പുള്ള ഏഴുനില വീട്ടിൽ നിന്നും എന്തൊക്കെ നഷ്ടമായെന്നത് ഉറപ്പായിട്ടില്ല. റൊണാൾഡോയുടെ യുവൻറസ് ജഴ്സി മോഷ്ടിച്ചെന്ന് ഉറപ്പായിട്ടുണ്ട്.
റൊണാൾഡോയുടെ അമ്മയും സഹോദരനും മോഷണ സമയം വീട്ടിലുണ്ടായിരുന്നു. വീടിെൻറ ഗാരേജ് വഴിയാണ് മോഷ്ടാവ് അകത്തുകയറിയതെന്ന് പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷവും റൊണാൾഡോയുടെ വീട്ടിൽ മോഷണ ശ്രമം അരങ്ങേറിയിരുന്നു.
മോഷ്ടാവ് പ്രദേശത്തുകാരൻ തന്നെയാണെന്നും സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോഷ്ടാവിനെ റൊണാൾഡോയുടെ കുടുംബത്തിന് അറിയാമെന്നും വാർത്തകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

