റൊണാൾഡോ ജഴ്സി നൽകി; കൊച്ചു ആരാധികക്ക് സ്വപ്ന സാക്ഷാൽകാരം
text_fieldsഡബ്ലിൻ: മത്സരശേഷം ആരാധകർ ആവേശം മൂത്ത് സൂപ്പർതാരങ്ങളുടെ അരികിലേക്ക് ഓടിയെത്തുന്നത് ഫുട്ബാൾ കളത്തിൽ അപൂർവ കാഴ്ചയല്ല. ഇങ്ങനെയെത്തുന്ന മിക്ക ആരാധകരും സുരക്ഷ ഉദ്യോഗസ്ഥരുടെ ചങ്ങല പൊട്ടിക്കാനാവാതെ നിരാശരാവാറാണ് പതിവെങ്കിലും വളരെ കുറച്ചുപേർക്ക് തങ്ങളുടെ ആരാധനാപാത്രത്തിനടുത്തെത്താനാവാറുണ്ട്.
കഴിഞ്ഞദിവസം അയർലൻഡ്-പോർചുഗൽ മത്സരശേഷം അഡിസൺ വെലാൻ എന്ന 11കാരിയാണ് റൊണാൾഡോക്കരികിലേക്ക് ഓടിയത്. ഇടക്ക് സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും കുട്ടി തെൻറ പേര് വിളിക്കുന്നത് കേട്ട് ശ്രദ്ധിച്ച സൂപ്പർതാരം അവളെ തെൻറ അടുത്തേക്ക് വിടാൻ നിർദേശിച്ചു. ഇതോടെ ഓടിയെത്തിയ അഡിസണിന് റൊണാൾഡോ ജഴ്സിയൂരി നൽകി. തന്നോട് ചേർത്തുപിടിക്കുകയും ചെയ്തു.
ആനന്ദക്കണ്ണീരുമായാണ് കൊച്ചു പെൺകുട്ടി തിരിച്ചുകയറിയത്. അയർലൻഡിലെ ഷെൽബോൺ എഫ്.സിയുടെ അണ്ടർ 13 താരം കൂടിയാണ് അഡിസൺ.

