Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Cristiano Ronaldo
cancel
Homechevron_rightSportschevron_rightFootballchevron_rightആ റെക്കോഡും...

ആ റെക്കോഡും ക്രിസ്​റ്റ്യാനോക്കു മുന്നിൽ വഴിമാറും

text_fields
bookmark_border


ലിസ്​ബൺ: ലോക ഫുട്​ബാളിൽ വെറ്ററൻ പടക്കൊപ്പം​ റോണോയെ എണ്ണിതുടങ്ങാ​റായെങ്കിലും കൗമാരവും യുവതയും ഇപ്പോഴും തോൽവി സമ്മതിക്കും, മൈതാനത്തെ ആ കളിക്കരുത്തിനു മുന്നിൽ. ഏറ്റവുമവസാനം ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ എന്ന ​റെക്കോഡും സ്വന്തം പേരിലേക്കുകൂടി ചേർത്തുവെച്ചാണ്​ ​ഫ്രാൻസിനെതിരെ സമനിലയുമായി പോർച്ചുഗലിനെ യൂറോ കപ്​ പ്രീ ക്വാർട്ടറിലേക്ക്​ താരം വഴിനടത്തിയത്​.

ഇറാൻ ഇതിഹാസം അലി ദായിയുടെ പേരിലായിരുന്നു വർഷങ്ങളായി ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ എന്ന റെക്കോഡ്​- 109 ഗോൾ. ഇന്നലെ രണ്ടു പെനാൽറ്റികൾ ഗോളാക്കി മാറ്റി റൊണാൾഡോ അതിനൊപ്പമെത്തി.

1993 മുതൽ 2006 വരെ ഇറാൻ ദേശീയ ടീമി​െൻറ അവിഭാജ്യ ഘടകമായിരുന്നു അലി ദായ്​. പിന്നീട്​ താരങ്ങൾ പലത്​ മികച്ച സ്​കോറർമാരായി സജീവമായെങ്കിലും 90 രാജ്യാന്തര ഗോളുകൾ നേടിയത്​ അലി ദായ്​ക്കൊപ്പം ക്രിസ്​റ്റ്യാനോ മാത്രം.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ടോപ്​ സ്​കോറർ ഉൾപെടെ റെക്കോഡുകൾ പലത്​ ഇതിനകം സ്വന്തമാക്കിയ റോണോക്ക്​ യൂറോ കപ്പ്​ പ്രീ ക്വാർട്ടറിൽ സ്​കോർ ചെയ്യാനായാൽ വീണ്ടും ചരിത്രമേറാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano Ronaldorecordinternational goals
News Summary - Cristiano Ronaldo equals men's international goalscoring record
Next Story