ജന്മദിനമാഘോഷിച്ച് റൊണാൾഡോ
text_fieldsകുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ജന്മദിനം ആഘോഷിച്ചപ്പോൾ
ജിദ്ദ: പോർചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ജന്മദിനം ആഘോഷിച്ചു. റിയാദിൽ ഞായറാഴ്ചയായിരുന്നു സൂപ്പർ താരത്തിന്റെ 38ാം ജന്മദിനം. കുടുംബത്തിനും ഒരു കൂട്ടം സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആഘോഷം. ‘എക്കാലത്തെയും മികച്ചവർക്ക് ജന്മദിനാശംസകൾ’ എന്ന അടിക്കുറിപ്പോടെ അൽനസ്ർ ക്ലബും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മദിനം ആഘോഷിച്ചു.
38 വയസ്സ് പൂർത്തിയായ റൊണാൾഡോ 2025 വരെ രണ്ട് സീസണുകളിലേക്കുള്ള കരാറോടെ ഡിസംബർ അവസാനത്തോടെയാണ് സൗദിയിലെ അൽനസ്ർ ക്ലബിൽ ചേർന്നത്. സൗദിയിലെത്തിയ ശേഷം ചില മത്സരങ്ങളിലും പങ്കാളിയായി. 20 വർഷത്തോളമായി ഫുട്ബാൾ രംഗത്ത് റൊണോൾഡോ നിറഞ്ഞുനിൽക്കു-ന്നു. ഈ കാലയളവിൽ നിരവധി വ്യക്തിഗത നേട്ടങ്ങളും ടീം കിരീടങ്ങളും നേടിയിട്ടുണ്ട്