Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാമിൽ 50 കോടി ഫോളോവേഴ്സ്; ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റെക്കോഡ്; വിരാട് കോഹ്ലിയേക്കാൾ ഇരട്ടി

text_fields
bookmark_border
ഇൻസ്റ്റഗ്രാമിൽ 50 കോടി ഫോളോവേഴ്സ്; ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റെക്കോഡ്; വിരാട് കോഹ്ലിയേക്കാൾ ഇരട്ടി
cancel

മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്തും പുറത്തും റെക്കോഡുകളുടെ തോഴനാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ 50 കോടി ഫോളോവേഴ്സുള്ള ആദ്യ വ്യക്തിയെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റയിൽ താരത്തിന്‍റെ ഫോളോവേഴ്സിന്‍റെ എണ്ണം 50 കോടി കടന്നത്. ലോക ജനസംഖ്യയിലെ 10 ശതമാനം ഇപ്പോൾ ഇൻസ്റ്റയിൽ താരത്തെ പിന്തുടരുന്നു.

കൂടാതെ, മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനേക്കാൾ ഇരട്ടിയാണിത്. അർജന്‍റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സിയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ വ്യക്തി. 37.6 കോടി ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. അമേരിക്കന്‍ മോഡലായ കെയ്‌ലി ജെന്നറാണ് മൂന്നാം സ്ഥാനത്ത്. 37.2 കോടി. പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള കോഹ്ലിക്ക് 22.3 കോടി ഫോളോവേഴ്സാണുള്ളത്.

ഏറ്റവും അവസാനമായി ക്രിസ്റ്റ്യാനോ പങ്കുവച്ച ചിത്രം 33 മില്യണ്‍ ആളുകളാണ് ലൈക്ക് ചെയ്തത്. മെസ്സിയും ക്രിസ്റ്റ്യാനോയും ഒരുമിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞദിവസം ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം പേരിജിൽ പങ്കുവെച്ചിരുന്നു. ചിത്രം മിനിറ്റുകൾക്കകം വൈറലായി. ഒരു ചെസ് ബോർഡിന്‍റെ ഇരു വശങ്ങളിലും ഇരുക്കുന്നതാണ് ചിത്രം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cristiano Ronaldo becomes first person to get 500 million Instagram followers
Next Story