Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right50 കോടി ഫോളോവേഴ്​സുള്ള...

50 കോടി ഫോളോവേഴ്​സുള്ള ഏക കായിക താരം; സോഷ്യൽ മിഡിയ കിങ് ക്രിസ്റ്റ്യാനോ തന്നെ​

text_fields
bookmark_border
cristiano ronaldo
cancel

സമകാലിക ഫുട്​ബാളിലെ ഏറ്റവും മികച്ച കളിക്കാരൻ ആരെന്ന ചോദ്യത്തിൽ തർക്കങ്ങളുണ്ടായേക്കാം എന്നാൽ സോഷ്യൽ മിഡിയ അടക്കി ഭരിക്കുന്ന കായിക താരമാരെന്ന കാര്യത്തിൽ തർക്കങ്ങൾക്ക്​ പ്രസക്​തിയില്ല. ഒറ്റപ്പേര്​ -ക്രിസ്റ്റ്യാനോ റെണാൾഡോ. ഇപ്പോൾ വിവിധ സാമൂഹിക മാധ്യമങ്ങളിലായി 50 കോടി ഫോളോവേഴ്​സിനെ സ്വന്തമാക്കുന്ന ആദ്യ കായിക താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്​ പോർചുഗീസ്​ താരം.

ഇൻസ്റ്റഗ്രാമിൽ മാത്രം 36കാരന്​​ 26.1 കോടി ഫോളോവേഴ്​സുണ്ട്​. ട്വിറ്ററിൽ 9.1 കോടി ആളുകളാണ്​ യുവന്‍റസ്​ സൂപ്പർ താരത്തെ പിന്തുടരുന്നത്​. ഫേസ്​ബുക്കിലും ഫാൻസുള്ള റൊണാൾഡോയുടെ പേജിന്​ 12.5 കോടി ലൈക്കുകളാണ്​ ലഭിച്ചത്​.

ഇൻസ്റ്റഗ്രാമിൽ സജീവമായ ക്രിസ്റ്റ്യാനോ ഡ്വൈൻ ജോൺസൺ (റോക്ക്​), ലയണൽ മെസ്സി, നെയ്​മർ എന്നീ കായിക താരങ്ങളെയാണ്​ പിന്നിലാക്കിയത്​. ഇവരിൽ ഡബ്ല്യു. ഡബ്ല്യു.ഇ റസ്​ലിങ്ങിൽ തുടങ്ങി ഹോളിവുഡ്​ സൂപ്പർ താരമായി മാറിയ ഡ്വൈൻ ജോൺസൺ ( 21.7 കോടി) മാത്രമാണ്​ 20 കോടിക്ക്​ മേൽ ഫോളോവേഴ്​സുള്ള മറ്റൊരു കായികതാരം.

​മെസ്സിക്ക്​ 18.3 കോടി ഫോളോവേഴ്​സിനെ ലഭിച്ചപ്പോൾ 14.6 കോടി ഫോളോവേഴ്​സാണ്​ നെയ്​മറിന്​ ഇൻസ്റ്റഗ്രാമിലുള്ളത്​.

20 ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബുകളുടെ മുഴുവൻ ഫോളോവേഴ്​സിന്‍റെയും എണ്ണം കൂടി കൂട്ടിയാലും ക്രിസ്റ്റ്യാനോയുടെ അടുത്തെത്തില്ല. 15.9 കോടിയാണ്​ 20 പ്രീമിയർ ലീഗ്​ ക്ലബുകളുടെ മുഴുവൻ ഫോളോവേഴ്​സിന്‍റെയും എണ്ണം. 10 കോടി ഫോളോവേഴ്​സിന്‍റെ മുൻതൂക്കമാണ്​ താരത്തിന്​.

ജനുവരിയിലായിരുന്നു ഇൻസ്റ്റഗ്രാമിലെ റോണോയുടെ ഫോളോവേഴ്​സിന്‍റെ എണ്ണം 25 കോടി പിന്നിട്ടത്​. വെറും 467 പേരെ മാത്രമാണ്​ അ​ദ്ദേഹം പിന്തുടരുന്നത്​. ഫോബ്​സിന്‍റെ കണക്കുകൾ പ്രകാരം സ്​പോൺസേഡ്​ പോസ്റ്റുകൾക്ക്​ ദശലക്ഷം യു.എസ്​ ഡോളറാണ്​ താരം ഈടാക്കുന്നത്​.

ഫേസ്​ബുക്കിലും ഏറ്റവും കൂടുതൽ ലൈക്കുകളുള്ള താരമാണ്​ ക്രിസ്റ്റ്യാനോ. മൊത്തം കണക്കെടുക്കു​േമ്പാൾ ഫോസ്​ബുക്ക്​ ഒഫീഷ്യൽ പേജിനും (21.4 കോടി), ദക്ഷിണ കൊറിയൻ കമ്പനി സാംസങ്ങിനും (15.9 കോടി) ശേഷം മൂന്നാം സ്​ഥാനത്താണ്​. മെസ്സിയുടെ എഫ്​.ബി പേജിന്​ 9 കോടി ലൈക്കുകളാണുള്ളത്​.

ട്വിറ്ററിൽ ഫോളോവേഴ്​സിന്‍റെ എണ്ണം 10 കോടി ആയില്ലെങ്കിലും മൈക്രോബ്ലോഗിങ്​ സൈറ്റിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന കായിക താരം ക്രിസ്റ്റ്യാനോയാണ്​. ട്വിറ്ററിലെ ടോപ്​ 20 വ്യക്തിത്വങ്ങളിലെ ഏക കായിക താരവും കൂടിയാണ്​ ക്രിസ്റ്റ്യാനോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediacristiano ronaldoinsta followers
News Summary - Cristiano Ronaldo becomes first athlete to reach 50 crore followers on social media
Next Story