Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്​റ്റ്യാനോ...

ക്രിസ്​റ്റ്യാനോ വലിച്ചെറിഞ്ഞ ആംബാൻഡിന്​ 55 ലക്ഷം രൂപ

text_fields
bookmark_border
cristiano armband
cancel
camera_alt

കടപ്പാട്​: https://www.marca.com

ബെൽഗ്രേഡ് (സെർബിയ)​: അർഹിച്ച ഗോൾ നിഷേധിച്ച പ്രതിഷേധത്തിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോ എറിഞ്ഞ ക്യാപ്​റ്റൻ ആംബാൻഡിന്​ വില 55 ലക്ഷം രൂപ (75,000 ഡോളർ).

ലോകകപ്പ്​ യോഗ്യതാ റൗണ്ടിൽ പോർചുഗൽ - സെർബിയ മത്സരത്തിനിടയിലായിരുന്നു ക്രിസ്​റ്റ്യാനോ ആംബാൻഡ്​ വലിച്ചെറിഞ്ഞ്​ കളം വിട്ടത്​. ഇഞ്ചുറി ടൈമിൽ ക്രിസ്​റ്റ്യാനോയുടെ ഷോട്ട്​ ഗോൾ വര കടന്നിട്ടും റഫറി ഗോൾ അനുവദിച്ചില്ല. തുടർന്ന്​ ​പ്രതിഷേധിച്ച പോർചുഗൽ നായകൻ കളി തീരും മു​േമ്പ ആംബാൻഡ്​ വലിച്ചെറിഞ്ഞ്​ കളം വിട്ടു.

ഈ ആംബാൻഡാണ്​ സെർബിയയിലെ ജീവകാരുണ്യ പ്രവർത്തനത്തിനായി ലേലത്തിൽ വെച്ചത്​. ന​ട്ടെല്ലിന്​ ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞി​ന്‍റെ ചികിത്സക്കുവേണ്ടിയായിരുന്നു ഓൺലൈൻ ലേലം. മൂന്നു ദിവസം കൊണ്ട്​ നിരവധി പേർ ലേലത്തിൽ പങ്കാളികളായി.

ഇതിനിടയില വ്യാജ ഓഫറുകളും ഉണ്ടായതായി സെർബിയൻ സ്​റ്റേറ്റ്​ ടി.വി റിപ്പോർട്ട്​ ചെയ്​തു. സെർബിയ - പോർചുഗൽ മത്സരം 2-2ന്​ സമനിലയിൽ കലാശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldocaptain
News Summary - Cristiano Ronaldo Armband Sold at USD 75,000 in Auction For charity
Next Story