Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightശാന്തം, സുന്ദരം,...

ശാന്തം, സുന്ദരം, പ്രണയാർദ്രം; റൊണാൾഡോ - ജോർജീന വിവാഹ വിഡിയോ പുറത്ത്...

text_fields
bookmark_border
ശാന്തം, സുന്ദരം, പ്രണയാർദ്രം; റൊണാൾഡോ - ജോർജീന വിവാഹ വിഡിയോ പുറത്ത്...
cancel

ലിസ്ബൺ: ഫുട്ബാൾ ലോകം ഏറെക്കാലമായി കാത്തിരുന്ന ആ മനോഹര നിമിഷങ്ങളുടെ ദൃശ്യങ്ങൾ ഒടുവിൽ പുറത്തുവന്നു. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രിയതമ ജോർജീന റോഡ്രിഗസും തമ്മിലുള്ള സ്വകാര്യ വിവാഹച്ചടങ്ങിന്റെ ആദ്യ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 'വോഗ്' മാഗസിനാണ് ആരാധകരുടെ മനംനിറയ്ക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ആഗസ്റ്റ് പതിനൊന്നിന് പോർച്ചുഗലിലെ ലിസ്ബണിനടുത്തുള്ള കാഷ്കിസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആഡംബര വസതിയിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലെ വൈകാരിക മുഹൂർത്തങ്ങളാണ് വിഡിയോയിലുള്ളത്.

വിവാഹ റജിസ്റ്ററിൽ ഒപ്പുവെക്കുന്നതിന് തൊട്ടുമുൻപ് സന്തോഷാശ്രുക്കൾ പൊഴിക്കുന്ന ജോർജീനയും, അവരെ സ്നേഹത്തോടെ ചുംബിക്കുന്ന ക്രിസ്റ്റ്യാനോയുമാണ് വിഡിയോയിലെ ഏറ്റവും ഹൃദ്യമായ കാഴ്ച്ച. ധവളവസ്ത്രമണിഞ്ഞാണ് ഇരുവരും മക്കളും ചടങ്ങിനെത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും, വജ്രാഭരണങ്ങളണിഞ്ഞ ജോർജീനയുടെ ചിത്രങ്ങളും വിഡിയോയിൽ മിന്നിമറയുന്നുണ്ട്. പള്ളിയിലെ പ്രാർഥനകളും മോതിരം കൈമാറുന്ന ചടങ്ങുകളും അതീവ സുന്ദരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ, മോതിരമണിഞ്ഞ കൈകളുടെ ചിത്രം പങ്കുവെച്ച് ഇരുവരും വിവാഹിതരായെന്ന സൂചന നൽകിയിരുന്നു.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിൽ മക്കൾക്ക് തന്നെയാണ് പ്രഥമ സ്ഥാനമെന്ന് ജോർജീന പറയുന്നു. തങ്ങളുടെ സമയം മുഴുവൻ അവർക്കുള്ളതാണെന്നും ജോർജീന കൂട്ടിച്ചേർത്തു. "അത്രയേറെ സൗകര്യങ്ങളില്ലാത്ത സാധാരണ ചുറ്റുപാടുകളിൽ നിന്ന് വളർന്നുവന്നവരാണ് ഞാനും ക്രിസ്റ്റ്യാനോയും. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒന്നുമില്ലായ്മയുടെയും, എല്ലാം ഉള്ളതിന്റെയും യഥാർത്ഥ മൂല്യം മക്കളെ കാണിച്ചുകൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." - ജോർജീന വ്യക്തമാക്കി.

അർജന്റീനയിൽ ജനിച്ച് സ്പെയിനിൽ വളർന്ന മോഡലും ഇൻഫ്ലുവൻസറുമായ ജോർജീനയും റൊണാൾഡോയും പത്തുവർഷം മുൻപ് മാഡ്രിഡിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു വ്യാഴവട്ടത്തോളമെത്തുന്ന ഇരുവരുടെയും സുദൃഢമായ ബന്ധത്തിനാണ് പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഇപ്പോൾ ഔദ്യോഗികമായി സാഫല്യമായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldovogueGeorgina RodriguezCristiano Ronaldo wedding
News Summary - Cristiano Ronaldo and Georgina Rodriguez Wedding Video Released by Vogue
Next Story