മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ പദ്ധതിയിട്ടിരുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsന്യൂഡൽഹി: മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നതിന് മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസിൽ ദീർഘകാലത്തെ കരാർ അവസാനിപ്പിച്ചതിന് ശേഷം കഴിഞ്ഞ വർഷമാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ വെളിപ്പെടുത്തൽ.
സത്യസന്ധമായി പറഞ്ഞാൽ താൻ മാഞ്ചസ്റ്ററിൽ ചേരാനുള്ള ചർച്ചകൾ നടത്തിയിരുന്നു. പെപ് ഗ്വാർഡിയോളയുമായി ഇതുസംബന്ധിച്ച് സംസാരിച്ചു. പക്ഷേ നിങ്ങൾക്ക് അറിയാം, എന്റെ ചരിത്രം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമാണ്. എന്റെ ഹൃദയവും വികാരങ്ങളും എപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമാണ്. അലക്സ് ഫെർഗൂസൻ തനിക്ക് മറക്കാൻ കഴിയാത്ത വ്യക്തിയാണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
നിലവിൽ ലോകകപ്പിന്റെ തിരക്കിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗൽ ടീമിനായി കളിക്കാൻ ഖത്തറിലാണ് റൊണാൾഡോ. ഉറുഗ്വോ, ദക്ഷിണ കൊറിയ, ഘാന ടീമുകൾക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗല്ലുള്ളത്.

