ക്രിസ്റ്റ്യാനോ 'ഹാപ്പി ടു ബി ബാക്ക്'
text_fieldsമാഞ്ചസ്റ്റർ: പ്രീസീസൺ മത്സരങ്ങളിൽ കളിക്കാതിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നു മാസത്തെ ഇടവേളക്കുശേഷം വീണ്ടും മാഞ്ചസ്റ്റർ ജഴ്സിയിൽ. ഓൾഡ് ട്രാഫോഡിൽ റയോ വയ്യേകാനോക്കെതിരായ ക്ലബ് സൗഹൃദ മത്സരത്തിൽ 45 മിനിറ്റ് കളത്തിലുണ്ടായിരുന്നു പോർചുഗീസ് സ്ട്രൈക്കർ. മത്സരശേഷം 'ഹാപ്പി ടു ബി ബാക്ക്' എന്ന് സമൂഹ മാധ്യമങ്ങളിൽ ചിത്രസഹിതം കുറിക്കുകയും ചെയ്തു. വയ്യേകാനോയുമായുള്ള മത്സരം 1-1 സമനിലയിൽ അവസാനിച്ചു.
യുനൈറ്റഡിന്റെ തായ്ലന്ഡ്, ആസ്ട്രേലിയ പ്രീസീസണ് പര്യടനത്തില്‍നിന്ന് ക്രിസ്റ്റ്യാനോ വിട്ടുനിന്നിരുന്നു. ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ലാത്ത ടീമിൽ തുടരാന്‍ താൽപര്യമില്ലെന്നതായിരുന്നു കാരണം. കരിയറിലെ അവസാന കാലത്ത് ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിന് ബയേണ്‍ മ്യൂണിക്, ചെല്‍സി, പി.എസ്.ജി ക്ലബ്ബുകളെ ക്രിസ്റ്റ്യാനോയുടെ ഏജന്റ് മെന്‍ഡസ് സമീപിച്ചിരുന്നു. എന്നാല്‍, 37കാരന് വേണ്ടി വലിയ നിക്ഷേപമിറക്കാന്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ക്ലബ്ബുകള്‍ തയാറായില്ല.

