Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ-നസ്ർ ഗോളടിച്ചു; ട്രെയിനിങ് റൂമിലിരുന്ന് ക്രിസ്റ്റ്യാനോയുടെ ഗോൾ ആഘോഷം -VIDEO

text_fields
bookmark_border
അൽ-നസ്ർ ഗോളടിച്ചു; ട്രെയിനിങ് റൂമിലിരുന്ന് ക്രിസ്റ്റ്യാനോയുടെ ഗോൾ ആഘോഷം -VIDEO
cancel

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ-നസ്റിന് വേണ്ടി കളത്തിലിറങ്ങുന്നത് കാണാനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. അൽനസ്റുമായി ഒരു വർ​ഷം 214,078,000 ഡോളർ (1,770 കോടിയിലേറെ രൂപ) കരാറിലാണ് ക്രിസ്റ്റ്യാനോ ഒപ്പുവെച്ചത്. രണ്ടര വർഷത്തേക്കാണ് കരാർ.

കഴിഞ്ഞ ദിവസം സൗദി പ്രോ-ലീഗിൽ അൽ തഈക്കെതിരെ നടന്ന മത്സരത്തിൽ ക്ലബിനായി അരങ്ങേറ്റം കുറിക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നില്ല. മാഞ്ചസ്റ്റർ യുനൈറ്റഡിൽ കളിക്കുമ്പോൾ ഫുട്‌ബാൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് താരത്തിന് തിരിച്ചടിയായത്.


മത്സരത്തിൽ അൽ നസ്ർ ഗോളടിച്ചപ്പോൾ ട്രെയിനിങ് റൂമിലിരുന്ന് കളി കാണുകയായിരുന്നു ക്രിസ്റ്റ്യാനോ. ടീമിന്‍റെ ഗോൾ നേട്ടം ആഘോഷിക്കുന്ന ദൃശ്യങ്ങൾ അൽ നസ്ർ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. മത്സരത്തിൽ 2-0ന് ആയിരുന്നു അൽ നസ്റിന്‍റെ ജയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cristiano goal celebration in AL Nassr
Next Story