Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്രിസ്റ്റ്യാനോ ഇന്ന് രാത്രി റിയാദിലെത്തും; നാളെ മർസൂൽ പാർക്കിൽ വൻസ്വീകരണം
cancel

ക്രിസ്റ്റ്യാനോ ഇന്ന് രാത്രി റിയാദിലെത്തും; നാളെ മർസൂൽ പാർക്കിൽ വൻസ്വീകരണം

text_fields
bookmark_border

ജിദ്ദ: സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാറിലേർപ്പെട്ടതിന് ശേഷം പോർച്ചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് (തിങ്കൾ) രാത്രി റിയാദിലെത്തും. കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ ഇന്ന് രാത്രി 11 മണിക്ക് റിയാദിലെത്തുന്ന അദ്ദേഹത്തെ വിമാനത്താവളത്തിൽ സൗദി സ്പോർട്സ്, അൽ നസ്ർ ക്ലബ് അധികൃതർ എന്നിവർ ചേർന്ന് സ്വീകരിക്കും.

എന്നാൽ വിമാനത്താവളത്തിലോ പരിസരത്തോ പൊതുജന സ്വീകരണത്തിന് അവസരമുണ്ടാകില്ല. നാളെ റിയാദിലെ മർസൂൽ പാർക്കിൽ റൊണാൾഡോക്ക് വൻസ്വീകരണം ഒരുക്കിയിട്ടുണ്ട്. അൽ നസ്ർ ക്ലബിന്റെ ഭാഗമായി കളിക്കളത്തിൽ ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന് ആരോഗ്യ പരിശോധന നടത്തും. റൊണാൾഡോക്കൊപ്പം അദ്ദേഹത്തിന്റെ നിരവധി നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളും റിയാദിലെത്തുന്നുണ്ട്. സ്ഥിരതാമസം തയ്യാറാവുന്നത് വരെ റൊണാൾഡോയും കുടുംബവും റിയാദിലെ പ്രമുഖ ഹോട്ടലിലാണ് താമസിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cristiano arrives in Riyadh tonight; Grand reception tomorrow at Mrsool Park
Next Story