Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയം തുടർന്ന് ന്യൂസിലൻഡ്; നെതർലാൻഡ്സിനെ തകർത്തത് 99 റൺസിന്

text_fields
bookmark_border
വിജയം തുടർന്ന് ന്യൂസിലൻഡ്; നെതർലാൻഡ്സിനെ തകർത്തത് 99 റൺസിന്
cancel

ഹൈദരാബാദ്: ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം നേടി ന്യൂസിലൻഡ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെ​ത​ർ​ല​ൻ​ഡ്സിനെ 99 റൺസിനാണ് കീവീസ് പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസാണെടുത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സ് 46.3 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 69 റൺസെടുത്ത കോളിൻ അക്കർമാനാണ് നെതർലാൻഡിന്റെ ടോപ് സ്കോറർ. അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സാൻഡറും മൂന്ന് വിക്കറ്റെടുത്ത മാറ്റ് ഹെൻറിയുമാണ് നെതർലാൻഡ്സ് ബാറ്റിങ് നിരയെ തകർത്തത്.

നേരത്തെ ഓപണർ വിൽ യങ്ങും (70) രചിൻ രവീന്ദ്രയും(51) നായകൻ ടോം ലാഥമും (53) നേടിയ അർധ സെഞ്ച്വറികളുടെ മികവിലാണ് കീവീസ് മികച്ച ടോട്ടലിലേക്കെത്തിയത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ രചിൻ രവീന്ദ്ര തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച ഫോമിലായിരുന്നു. ഓപണർ ഡെവൻ കോൺവേയും (32) ഡാരി മിച്ചലും (48) റൺസെടുത്ത് പുറത്തായി.

ന്യൂസിലാൻഡ് ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയിരുന്നു. കീവീസിന്റെ രണ്ടാം ജയവും നെതർലാൻഡിന്റെ രണ്ടാം തോൽവിയുമാണിത്. നെതർലാൻഡ് പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ 81 റൺസിന് പരാജയപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Zealand followed by victory; Destroyed Netherlands by 99 runs
Next Story