Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറ്റാലിയൻ കപ്പ്; വീണ്ടും അട്ടിമറിയുമായി ക്രെമോനീസ്; റോമയെ വീഴ്ത്തി സെമിയിൽ

text_fields
bookmark_border
ഇറ്റാലിയൻ കപ്പ്; വീണ്ടും അട്ടിമറിയുമായി ക്രെമോനീസ്; റോമയെ വീഴ്ത്തി സെമിയിൽ
cancel

മിലാൻ: സീരി എയിൽ ദയനീയ പ്രകടനങ്ങളുമായി താഴെത്തട്ടിലുള്ള ക്രെമോനീസ് ഇറ്റാലിയൻ കപ്പിൽ അട്ടിമറിഗാഥ തുടരുന്നു. കഴിഞ്ഞ റൗണ്ടിൽ കരുത്തരായ നാപോളിയെ വീഴ്ത്തിയ ക്രെമോനീസ് എ.എസ്. റോമയെയും മറിച്ച് സെമിഫൈനലിലേക്കു കുതിച്ചു. 1987നുശേഷം ടീമിന്റെ ആദ്യ സെമിപ്രവേശനമാണിത്.

സെമിയിൽ ഫിയറന്റീനയാണ് ക്രെമോനീസിന്റെ എതിരാളികൾ. മറ്റൊരു സെമിയിൽ നിലവിലെ ജേതാക്കളായ ഇന്റർ മിലാൻ യുവന്റസ്-ലാസിയോ മത്സരവിജയികളെ നേരിടും. ഹോസെ മൗറീന്യോയുടെ റോമക്കെതിരെ 2-1നായിരുന്നു ക്രെമോനീസിന്റെ വിജയം. സിറിയൽ ഡെസ്സേഴ്സ് (28) പെനാൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ മെഹ്മത് സെകി സെലിചിന്റെ (49) സെൽഫ് ഗോളും ടീമിന് തുണയായി. ആന്ദ്രിയ ബെല്ലോട്ടിയാണ് (90+4) റോമയുടെ ആശ്വാസഗോൾ നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cremonese stun Roma to reach Italian Cup semis
Next Story