Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോവിഡ്​ ചട്ടം ലംഘനം;...

കോവിഡ്​ ചട്ടം ലംഘനം; ബംഗളൂരു എഫ്​.സിയോട്​ ഉടൻ സ്​ഥലം വിടാൻ ആവശ്യപ്പെട്ട്​ മാലദ്വീപ്​ കായിക മന്ത്രി

text_fields
bookmark_border
Bengaluru FC
cancel
camera_altഫയൽ ചിത്രം

ന്യൂഡൽഹി: കോവിഡ്​ ചട്ടം ലംഘിച്ചുവെന്നാരോപിച്ച്​ ഐ.എസ്​.എൽ ക്ലബായ ബംഗളൂരു എഫ്​.സിയോട്​ ഉടൻ മാലദ്വീപ്​ വിടാൻ കായിക മന്ത്രി ആവശ്യപ്പെട്ടു. ഇതോടെ ഈഗിൾസ്​ എഫ്​.സിക്കെതിരെ മേയ്​ 11ന്​ നടക്കേണ്ട എ.എഫ്​.സി കപ്പ്​ പ്ലേഓഫ്​ മത്സരത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലായി.

ഇന്ത്യൻ നായകൻ സുനിൽ ​േഛത്രി നായകത്വം വഹിക്കുന്ന ബംഗളൂരു എഫ്​.സി ചെയ്​ത കുറ്റം എന്താണെന്ന്​ വ്യക്തമല്ലെങ്കിലും അംഗീകരിക്കാനാവാത്ത പ്രവർത്തി ടീമിന്‍റെ ഭാഗത്ത്​​ നിന്നുണ്ടായതായി കായിക മന്ത്രി അഹ്​മദ്​ മഹ്​ലൂഫ്​ പറഞ്ഞു.

'ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസിയിൽ നിന്നുള്ള കർശനമായ മാർ‌ഗ നിർ‌ദ്ദേശങ്ങൾ‌ ലംഘിക്കുന്ന തരത്തിൽ അസ്വീകാര്യമായ പെരുമാറ്റം ബംഗളൂരു എഫ്​.സിയുടെ ഭാഗത്ത്​ നിന്നുണ്ടായി. ഞങ്ങൾ ഈ പ്രവൃത്തി അംഗീകരിച്ച്​ തരാത്തതിനാൽ ക്ലബ് ഉടൻ തന്നെ മാലിദ്വീപ്​ വിടണം' -മന്ത്രി ട്വീറ്റ്​ ചെയ്​തു.

പ്ലേഓഫ്​ മത്സരത്തിനും എല്ലാ ഗ്രൂപ്പ്​ ഡി മത്സരങ്ങൾക്കും മാലദ്വീപാണ്​ വേദിയൊരുക്കുന്നത്​. കോവിഡ്​ സാഹചര്യത്തിൽ ഒറ്റ വേദിയിൽ മത്സരം സംഘടിപ്പിക്കാനുള്ള എ.എഫ്​.സിയുടെ നിർദേശത്തെ തുടർന്നാണിത്​. ബി.എഫ്​.സി -ഇൗഗിൾസ് മത്സരത്തിലെ വിജയികൾ മേയ്​ 14ന്​ എ.ടി.കെ മോഹൻ ബഗാനെ നേരിടും. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesafc cupbengaluru fccovid protocol breach
News Summary - Covid Protocol Breach Maldives Sports Minister asked Bengaluru FC to Leave Immediately
Next Story