Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊർദോവ പടിയിറങ്ങി; ജർഡിം അൽ റയ്യാനിലേക്ക്

text_fields
bookmark_border
football
cancel
camera_alt

നികോളസ്

കൊർദോവ

ദോഹ: ഖത്തർസ്റ്റാർസ് ലീഗ് സീസൺ സമാപിച്ചതിനു പിന്നാലെ അൽ റയ്യാൻ പരിശീലക സ്ഥാനത്തു നിന്നും നികോളസ് കൊർദോവ പുറത്തായി. മുൻ ചിലി താരമായിരുന്ന നികോളസ് കൊർദോവ 2020ൽ ഖത്തർ അണ്ടർ 23 ടീം പരിശീലകനായാണ് ദോഹയിലെത്തുന്നത്. കഴിഞ്ഞ വർഷം വരെ ഈ പദവിയിലിരുന്ന നികോളസിനെ 2022 ഫെബ്രുവരിയിലായിരുന്നു അൽ റയ്യാൻ താൽകാലിക പരിശീലകനായി നിയമിച്ചത്.

​പോർചുഗീസുകാരനായ ലിയനാർഡോ ജർഡിം അൽ റയ്യാനിന്റെ പുതിയ പരിശീലകനായി സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. പ്രഖ്യാപനം ഉടനുണ്ടാവും. യു.എ.ഇ പ്രോ ലീഗ് ​ജേതാക്കളായ ഷബാബ് അൽ അഹ്‍ലിയുടെ പരിശീലകനായിരുന്ന ഇദ്ദേഹം നേരത്തെ മൊണാകോയെയും, സൗദി ലീഗിലെ കരുത്തരായ അൽ ഹിലാലിനെയും പരിശീലിപ്പിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cordova stepped down-Jardim to Al Rayyan
Next Story