Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാൽപന്തഴകുമായി കോപ്പ...

കാൽപന്തഴകുമായി കോപ്പ നിറയുന്നു; വാഴുന്നവരും വീഴുന്നവരും ആര്​?

text_fields
bookmark_border
കാൽപന്തഴകുമായി കോപ്പ നിറയുന്നു; വാഴുന്നവരും വീഴുന്നവരും ആര്​?
cancel

കോപ്പ 2021 ഒറ്റനോട്ടത്തിൽ

മത്സരം-ജൂൺ 14 മുതൽ ജൂലൈ 11വരെ

ആതിഥേയ രാഷ്​ട്രം-ബ്രസീൽ

പ​െങ്കടുക്കുന്ന ടീമുകൾ-10

നിലവിലെ ചാമ്പ്യൻമാർ-ബ്രസീൽ

സംപ്രേഷണം-സോണി ടെൻ 2, സോൺ ടെൻ 3

മത്സര സമയം (ഇന്ത്യൻ സമയം) പുലർച്ചെ 2.30, 3.30,4.30, 5.30, 6.30

നൂറ്റാണ്ട്​ പിന്നിട്ട കാൽപന്തി​െൻറ മഹാമേള കോപ്പ അമേരിക്കക്ക്​ വിസിലുയരാൻ മണിക്കൂറുകൾ മാത്രം. ഇത്തവണ യൂറോ കപ്പ്​ കൂടി ഒരുമിച്ചെത്തിയതിനാൽ കാൽപന്താരാധകർക്ക്​ കണ്ണുപൂട്ടാൻ സമയം കിട്ടില്ലെന്നുറപ്പ്​. യൂറോ കപ്പിലെ പ്രധാന മത്സരങ്ങളെല്ലാം രാത്രി 12.30 നാണെങ്കിൽ കോപ്പ പോരാട്ടങ്ങൾ ഇന്ത്യൻ സമയം 2.30 നും 5.30 നും ഒക്കെയാണ്​. ലോകമെമ്പാടുമുള്ള കാൽപന്താരാധകരുടെ കണ്ണും കാതും മനസ്സും ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും കളിമുറ്റങ്ങളിലേക്ക്​​ പറിച്ചുനടപ്പെടുന്ന കാലം കൂടിയാണിത്​​.

ബ്രസീൽ, അർജൻറീന ടീമുകൾ ഉള്ളതിനാൽ ആവേശക്കോപ്പ ഇത്തവണയും നിറഞ്ഞുതുളുമ്പും. ജൂൺ 14 മുതൽ ബ്രസീലിലാണ്​ കോപ്പ അമേരിക്കയുടെ 47ാം പതിപ്പ്​ അരങ്ങേറുന്നത്​. സൗത്ത്​ അമേരിക്കൻ ഫുട്​ബാൾ കോൺഫെഡറേഷൻ (​േകാൺബാൾ) ആണ്​ സംഘാടകർ. ആതിഥേയരും ലോക ഫുട്​ബാളിലെ വമ്പൻമാരുമായ ബ്രസീലിന്​ പുറമെ അമേരിക്കൻ വൻകരയിലെ മുൻനിര ടീമുകളായ അർജൻറീന, ചിലി, ഉറുഗ്വയ്​, കൊളംബിയ അടക്കം 10 ടീമുകൾ രണ്ട്​​ ഗ്രൂപ്പുകളിലായി മാറ്റുരക്കുന്നു. ബ്രസീൽ ആണ്​ നിലവിലെ​ ജേതാക്കൾ. ജൂൺ 14 ന്​ ഇന്ത്യൻ സമയം പുലർച്ചെ 2.30ന്​​ ബ്രസീലും വെനിസ്വ​ലയും തമ്മിലാണ്​ ഇൗ വർഷത്തെ ആദ്യ കോപ്പ അമേരിക്ക മത്സരം. തൊട്ടടുത്ത ദിവസം 2.30ന്​ ചിലിക്കെതിരെ ആണ്​ അർജൻറീനയുടെ ആദ്യ പോരാട്ടം. മുൻകാലത്തേതിൽനിന്ന്​ വ്യത്യസ്​തമായി അഞ്ച്​ ടീമുകൾ വീതമുള്ള രണ്ട്​ ഗ്രൂപ്പുകളായാണ്​ ഇത്തവണ മത്സരം. രണ്ട്​ ഗ്രൂപ്പിൽനിന്നും ആദ്യ നാല്​ വീതം ടീമുകൾ ക്വാർട്ടർ ഫൈനൽ യോഗ്യത നേടും. ജൂലൈ 11നാണ്​ ഫൈനൽ.

2020 ൽ ഇതേസമയം നടക്കേണ്ട ടൂർണമൻറ്​ ആണ്​ ഇത്തവണ നടക്കുന്നത്​. കോവിഡ്​ ഭീഷണി കാരണമാണ്​ മാറ്റി​െവച്ചത്​. ഇത്തവണ കോവിഡ്​ ഭീഷണി ശക്​തമാണെങ്കിലും ടൂർണമൻറ്​ നടത്താൻ തന്നെയാണ്​ തീരുമാനം.അർജൻറീനയും കൊളംബിയയുമാണ്​ ടൂർണമൻറിന്​ ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്​. എന്നാൽ, രാഷ്​ട്രീയ അനിശ്ചിതത്വങ്ങൾ കാരണം കൊളംബിയയും കോവിഡ്​ ഭീഷണിയിൽ അർജൻറീനയും പിൻമാറിയതോടെ ബ്രസീലിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ബ്രസീലിലും കോവിഡ്​ വ്യാപനം അതിരൂക്ഷമാണെന്നിരിക്കെ, ടൂർണമൻറ്​ നടത്തുന്നതിനെ ചൊല്ലി വലിയ വിവാദങ്ങൾ നടക്കുന്നുണ്ട്​. ബ്രസീലിലെ പ്രതിപക്ഷം കോപ്പ മാറ്റിവെക്കാൻ കോടതിയിൽ പോയെങ്കിലും ​ബ്രസീൽ സർക്കാറിന്​ അനുകൂലമായാണ്​ വിധി വന്നത്​. ബ്രസീൽ ടീമും ആദ്യഘട്ടത്തിൽ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ കളിക്കാം എന്ന നിലപാടിലെത്തി. കോവിഡ്​ ഭീഷണി ഉള്ളത്​ കൊണ്ട്​ തന്നെ വൻകരക്ക്​ പുറത്തുനിന്നുള്ള അതിഥി രാഷ്​ട്രങ്ങൾ ഇക്കുറി ടൂർണമൻറിനില്ല.


നൂറ്റാണ്ടി​െൻറ ചരിത്രം

ലോകത്തെ പഴക്കമേറിയ ഫുട്​ബാൾ ടൂർണമൻറുകളിൽ ഒന്നാണ്​ കോപ്പ അമേരിക്ക. ടൂർണമെൻറിെൻറ ഔദ്യോഗിക തുടക്കം 1916 ലായിരുന്നു. ഉറുഗ്വായ്​ ആയിരുന്നു പ്രഥമ ചാമ്പ്യൻമാർ. 1916 ൽ അർജൻറീനയുടെ സ്വാതന്ത്ര്യ ലബ്​ധിയുടെ ശതാബ്​ദി ആഘോഷത്തി​െൻറ ഭാഗമായി അന്നാട്ടിൽ സംഘടിപ്പിക്കപ്പെട്ട ചതുർരാഷ്​ട്ര ടൂർണമൻറാണ്​ കോപ്പ അമേരിക്കയുടെ ആദിരൂപം -പേര്​ സൗത്ത്​ അമേരിക്കൻ ഫുട്​ബാൾ ചാമ്പ്യൻഷിപ്പ്​. ചിലി, ഉറുഗ്വായ്​, ബ്രസീൽ, അർജൻറീന എന്നിവരായിരുന്നു ടീമുകൾ. ഫൈനലിൽ ഏറ്റുമുട്ടിയ അർജൻറീനയും ഉറുഗ്വായും സമനിലയിൽ പിരിഞ്ഞെങ്കിലും മറ്റു മത്സരങ്ങളിലെ വിജയങ്ങളുടെ മുൻതൂക്കത്തിൽ ഉറുഗ്വായ്​ പ്രഥമ ചാമ്പ്യൻമാരായി. ഇടക്കാലത്ത്​ രാഷ്​ട്രീയ തർക്കങ്ങൾ കാരണം ടൂർണമൻറ്​ മുടങ്ങിയെങ്കിലും 1935 ൽ പുനഃസ്​ഥാപിക്കപ്പെട്ടു. തുടർന്നും പല ഘട്ടങ്ങളിൽ മുടങ്ങിയും പുനഃസ്​ഥാപിച്ചും ടൂർണമൻറ്​ മുന്നോട്ട്​ പോയി. 1975 ലാണ്​ കോപ്പ അമേരിക്ക എന്ന പേര്​ ടൂർണമൻറിന്​ കൈവരുന്നത്​. ടൂർണമൻറിന്​ 100 വർഷം തികഞ്ഞ 2016 ൽ കോപ്പ അമേരിക്ക ശതാബ്​ദി ടൂർണമൻറ്​ പ്രത്യേകമായി നടന്നിരുന്നു. ഉറുഗ്വായ്​ ആണ്​ കൂടുതൽ തവണ കിരീടം ചൂടിയ ടീം^15 തവണ. അർജൻറീന 14 തവണയും ബ്രസീൽ ഒമ്പത്​​ തവണയും കിരീടം നേടി. അർജൻറീന 1993 ലും ബ്രസീൽ 2019ലും ഉറുഗ്വായ്​ 2011ലുമാണ്​ അവസാനമായി കിരീടം ഉയർത്തിയത്​.

ആവേശം തീർക്കുന്ന താരച്ചന്തം

അസാധാരണ കളിമികവിലൂടെ ലോകമെമ്പാടുമുള്ള ഫുട്​ബാൾ ആരാധകരുടെ ഹൃദയം കവർന്ന ഒരുപിടി സൂപ്പർതാരങ്ങളുടെ സാന്നിധ്യമാണ്​ ഇത്തവണയും കോപ്പ അമേരിക്കയെ ആകർഷകമാക്കുന്നത്​. യൂറോപ്യൻ ലീഗ്​ ഫുട്​ബാളിലെ മിന്നും താരങ്ങളിൽ പലരും വിവിധ ടീമുകളിലായി അണിനിരക്കുന്നു. താരസമ്പന്നമായി തന്നെയാണ്​ ബ്രസീലും അർജൻറീനയും ഉറുഗ്വായു​െമാക്കെ ഇത്തവണയും കളിക്കിറങ്ങുന്നത്​.


പത്ത്​ ടീമുകളേ ഉള്ളൂ എങ്കിലും ആരെയും തോൽപ്പിക്കാൻ കഴിയുന്ന കരുത്തുള്ള ടീമുകളാണ്​ ലാറ്റിനമേരിക്കയിൽ ഉള്ളത്​. ഫിഫ റാങ്കിങിൽ ആദ്യ പത്തിലെ മൂന്ന്​ ടീമുകളും ലാറ്റിനമേരിക്കയിൽ നിന്നുള്ളവരാണ്​. ലാറ്റിനമേരിക്കൻ ഫുട്​ബാൾ ശൈലിയുടെ പ്രദർശനശാലയാണ്​ കോപ്പ അമേരിക്ക. ലോകഫുട്​ബാളിലെ ചന്തമേറിയ കളി ശൈലിയാണ്​ ലാറ്റിനമേരിക്കക്ക്​ സ്വന്തമായുള്ളത്​. ഇൗ ശൈലിക്ക്​ പഴയ മനോഹാരിതയും പ്രതാപവും നഷ്​ടപ്പെട്ടതായി വിമർശനമുണ്ടെങ്കിലും യൂറോപ്യൻ കളിശൈലിയേക്കാൾ കളിച്ചന്തത്തിൽ ഒരുപടി മുന്നിലാണ്​ ഇപ്പോഴും ലാറ്റിനമേരിക്കൻ ഫുട്​ബാൾ. ആക്രമണത്തിൽ ഉൗന്നിയ കളി ശൈലിയാണ്​ ലാറ്റിനമേരിക്കൻ ടീമുകളിൽ മിക്കതും ഇപ്പോഴും പിന്തുടരുന്നത്​.

അർജൻറീന vs ബ്രസീൽ

ലോകമെമ്പാടും നിറയെ ആരാധകരുള്ള രണ്ട്​ ടീമുകളുടെ വാശിപ്പോരാണ്​ കോപ്പ അമേരിക്ക​െയ ശ്രദ്ധേയമാക്കാറുള്ളത്​. അർജൻറീനയും ബ്രസീലുമാണത്​. നാടാകെ ഇരുടീമുകളുടെയും ആരാധകർ മത്സരിച്ച്​ ഫ്ലക്​സ്​ ഉയർത്തുന്ന സീസണുമാണിത്​. എന്നാൽ, ​ലോക്​ഡൗൺ കാരണം ഇക്കുറി അത്തരം ആവേശപ്രകടനങ്ങൾ ഒന്നുമില്ല. എന്നാൽ, സാമൂഹിക മാധ്യമങ്ങളിലെ ഫാൻ ഫൈറ്റിന്​ ഒരു കുറവുമില്ല. കേരളത്തിലെ ഫുട്​ബാൾ ആരാധകരിലെ നല്ലൊരു പങ്കും ഇൗ രണ്ടിൽ ഏതെങ്കിലും ഒരു ടീമി​െൻറ പിന്നിലാണ്​ അണിനിരക്കാറുള്ളത്​. താരപ്രഭയിലും കളി മികവിലും രണ്ടു ടീമുകളും ഏതാണ്ട്​ തുല്യ ശക്​തികൾ​. അർജൻറീനൻ നിരയിൽ ക്യാപ്​റ്റൻ ലയണൽ മെസ്സിയും ബ്രസീൽ നിരയിൽ നെയ്​മറും അണിനിരക്കു​േമ്പാൾ കാൽപന്താരാധകർ ആവേശത്തി​െൻറ പരകോടിയിലെത്തും. കഴിഞ്ഞ തവണ സെമി ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ രണ്ട്​ ഗോളിന്​ ബ്രസീലിനായിരുന്നു ജയം. അതിന്​ ശേഷം സൗദി അറേബ്യയിൽനടന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോളിൽ അർജൻറീന ബ്രസീലിനെ തോൽപ്പിക്കുകയും ചെയ്​തു. ഇത്തവണയും ഇരുടീമകളും മുഖാമുഖം വരുമെന്ന്​ തന്നെയാണ്​ കരുതുന്നത്​. അത്​ ഫൈനലിൽ ആയാൽ ആവേശത്തിന്​ അതിരുണ്ടാവില്ല.

ബ്രസീൽ ഒരുപടി മുന്നിൽ

താരമികവും ടീമി​െൻറ ഒത്തിണക്കവും സമീപകാല പ്രകടനവും പരിശോധിച്ചാൽ ഇത്തവണയും കപ്പുയർത്താൻ സാധ്യതയിൽ മുന്നിൽ ബ്രസീൽ തന്നെ. കോപ്പ അമേരിക്കക്ക്​ ശേഷമുള്ള ഏതാനും മത്സരങ്ങളിൽ പതറിയെങ്കിലും ശേഷം വന്ന ലോകകപ്പ്​ യോഗ്യത മത്സരങ്ങളിൽ വിജയക്കുതിപ്പ്​ തുടരുകയാണ്​ ടിറ്റെയുടെ സംഘം. കളിച്ച ആറ്​ മത്സരങ്ങളിൽ ആറും ജയിച്ച്​ പോയിൻറ്​ ടേബിളിൽ വളരെ മുന്നിലാണ്​ മഞ്ഞപ്പട.

ഏത്​ പൊസിഷനിലും ഒന്നിനൊന്ന്​ മികച്ച, ഒന്നിലധികം താരങ്ങളുമായാണ്​ നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ കോപ്പപോരിനിറങ്ങുന്നത്​. പി.എസ്​.ജിക്കായി നന്നായി കളിച്ച സൂപ്പർ താരം നെയ്​മർ തന്നെയാണ്​ ടീമി​െൻറ കൂന്തുമുന. കോപ്പയുടെ സന്നാഹമായി കണ്ട കഴിഞ്ഞ രണ്ട്​ ലോകകപ്പ്​ യോഗ്യത മത്സരങ്ങളിലും നെയ്​മർ ഒന്നാന്തരം പ്രകടനം കാഴ്​ചവെച്ചിരുന്നു. രണ്ട്​ മത്സരങ്ങളിലും ഗോൾ കണ്ടെത്തിയ നെയ്​മർ രണ്ട്​ അസിസ്​റ്റും നേടുകയുണ്ടായി. ദേശീയ കളിക്കുപ്പായത്തിൽ നെയ്​മർ എക്കാലവും ഇങ്ങനെ തന്നെയാണ്​. സ്​ഥിരം ഉടക്കായ പരിക്ക്​ വിലങ്ങുതടിയായില്ലെങ്കിൽ കോപ്പയിൽ അവസാന ചിരി നെയ്​മറി​െൻറതാകും എന്നാണ്​ ആരാധക പക്ഷം.


പരിക്ക്​ കാരണം കഴിഞ്ഞ കോപ്പയിൽ നെയ്​മർ കളിച്ചിരുന്നില്ല. കഴിഞ്ഞ തവണ ടീമിനെ നയിച്ച വെറ്ററൻ താരം ഡാനി ആൽവേസും ടീമി​െൻറ മുന്നേറ്റത്തിലുണ്ടായിരുന്ന ഫിലിപ്പോ കുടിഞ്ഞോയും​ ഇക്കുറി ടീമിനൊപ്പമില്ല. രണ്ട്​പേരും പരിക്കി​െൻറ പിടിയിലാണ്​. സീനിയർ താരവും ചെൽസിയിൽ സീസണിൽ മികച്ച പ്രകടനം കാഴ്​ചവെച്ച താരവുമായ തിയാഗോ സിൽവ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്​. സിൽവ ആകും ടീം ക്യാപ്​റ്റൻ. ​യുവൻറസി​െൻറ ഡാനിലോ^ അലക്​സാണ്ട്രോ ദ്വയം ക്ലബിൽ അത്ര മികച്ച പ്രകടനം സീസണിൽ കാഴ്​ചവെച്ചില്ലെങ്കിലും ബ്രസീലിനായി കഴിഞ്ഞ രണ്ട്​ മത്സരങ്ങളിലും നന്നായി പ്രതിരോധം കാത്തു. മാർക്കീഞ്ഞസ്​, ഏഡർ മിലിറ്റോ എന്നിവരും പ്രതിരോധത്തിൽ അണിനിരക്കും.

അലിസൺ ബക്കർ തന്നെയാകും ഗോൾവല കാക്കുക. ഉജ്ജ്വല ഫോമിലാ​െണങ്കിലും എഡേഴ്​സണ്​ ബെഞ്ചിലിരിക്കേണ്ടി വരും. മധ്യനിരയിൽ കാസി​മിറോയും ഡഗ്ലസ്​ ലൂയിസ്​, ഫാബീഞ്ഞോ, ലൂക്കാസ്​ പക്കേ്വറ്റ, ഫ്രെഡ്​ എന്നിങ്ങനെ താര നിര തന്നെയുണ്ട്​. മന്നേറ്റത്തിൽ നെയ്​മർ, ​ഫെർമിനോ, എവർട്ടൺ സഖ്യമാകും നയിക്കുക. മുന്നേറ്റത്തിൽ അത്ര തന്നെ മികച്ചവരാണ്​ വിനിഷ്യസ്​ ജൂനിയറും ഗബ്രിയൽ ജീസസും ഗാബിഗോളും റിച്ചാൾസണുമെല്ലാം.

നിർഭാഗ്യങ്ങളുടെ തോഴർ, അർജൻറീന

2004 മുതൽ കോപ്പ അമേരിക്കയും ലോകകപ്പും ഉൾപ്പെടെ ആറ്​ ഫൈനൽ കളിച്ചവരാണ്​ അർജൻറീന. എല്ലാത്തിലും തോൽവി ആയിരുന്നു ഫലം. 2015,2016​ കോപ്പ​ ഫൈനലുകളിൽ ടൈ ​​ബ്രേക്കറിൽ ചിലിയോട്​ പരാജയപ്പെടാനായിരുന്നു വിധി. 2019 ൽ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ച ടീം മൂന്നാം സ്​ഥാനം കൊണ്ട്​ തൃപ്​തിപ്പെട്ടു. സെമി ഫൈനലിൽ ബ്രസീലിനോടായിരുന്നു തോൽവി. ജൂൺ 24ന്​ 34ാം വയസ്സിലേക്ക്​ പ്രവേശിക്കുന്ന അർജൻറീനൻ നായകൻ ലയണൽ മെസ്സി ഇത്തവണയും ബാഴ്​സലോണ കുപ്പായത്തിൽ മികവാർന്ന പ്രകടനമാണ്​ കാഴ്​ച്ചവെച്ചത്​. പോയ സീസണിൽ കാറ്റലൻസിനായി 47 കളികളിൽ 38 ​േഗാളും 14 അസിസ്​റ്റും ലയണൽ മെസ്സി നേടുകയുണ്ടായി. പുതുമുഖങ്ങൾക്ക്​ പ്രാധാന്യം നൽകിയ നിരയുമായാണ്​ ലയണൽ സ്​കലോനി എന്ന പരിശീലക​െൻറ നേതൃത്വത്തിൽ അർജൻറീന ടീം ഇത്തവണ ഇറങ്ങുന്നത്​. ​

ആസ്​റ്റൺ വില്ലക്ക്​ വേണ്ടി ഉജ്ജ്വല ​േഫാമിൽ കളിക്കുന്ന എമിലിയാനോ മാർട്ടിനസ്​ ഗോൾവല കാക്കാൻ എത്തുന്നു എന്നതാണ്​ ഏറ്റവും പുതുമയുള്ള കാര്യം. സീരി എയിൽ മികച്ച ഡിഫൻഡർക്കുള്ള പുരസ്​കാരം ലഭിച്ച അറ്റ്​ലാൻറയുടെ ക്രിസ്​റ്റ്യൻ റെമോറോയാണ്​ പുതുമുഖങ്ങളിൽ മറ്റൊരു പ്രധാനി. ഇരുവരും കഴിഞ്ഞ രണ്ട്​ മത്സരങ്ങളിലും നന്നായി കളിച്ചു. ഏറെക്കാലത്തിന്​ ശേഷം അർജൻറീനക്ക്​ ലഭിച്ച മികച്ച സെൻറർ ബാക്കായ ക്രിസ്​റ്റ്യൻ റൊമേറോ കൊളംബിയക്കെതിരായ മത്സരത്തിൽ ദേശീയകുപ്പായത്തിൽ ത​െൻറ ആദ്യ ഗോളും കണ്ടെത്തി. കൊളംബിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഇരുവരും കോപ്പയിലെ ആദ്യ മത്സരം കളിക്കുമോ എന്നുറപ്പില്ല.


പി.എസ്​.ജിക്ക്​ വേണ്ടി മിന്നും ​േഫാമിലുള്ള ഡി മരിയയും ബെനിഫിക്കയുടെ നിക്കോളാസ്​ ഒറ്റമൻഡിയുമാണ്​ മെസ്സിക്കൊപ്പമുള്ള സീനിയർ താരങ്ങൾ. ഇരുവരുടെയും രാജ്യത്തിന്​ വേണ്ടിയുള്ള സമീപകാല പ്രകടനം മികച്ചതല്ല. പി.എസ്​.ജിയിലെ ലിയണാഡോ പരഡേസും​ സീരി എയിൽ ഉദനീസി​െൻറ നായകൻ റോഡി​ഗ്രോ ഡീപ്പോളും ആയിരിക്കും മധ്യനിരയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നവരിൽ പ്രധാനികൾ. മുന്നേറ്റത്തിൽ മെസ്സിക്കൊപ്പം ഇൻറർ മിലാ​െൻറ സൂപ്പർ സ്​ട്രൈക്കർ ലൗറ്റാരോ മാർട്ടിനസാണുള്ളത്​. സിറ്റിയിൽനിന്ന്​ ബാഴ്​സയിലേക്ക്​ ചേക്കേറിയ സെർജിയോ അഗ്യ​ുറോ ടീമിനൊപ്പമു​ണ്ടെങ്കിലും ആദ്യ ഇലവനിൽ സാധ്യത കുറവാണ്​.

അവസാനം കളിച്ച 13 കളികളിൽ ഒന്നിൽ പോലും തോൽക്കാതെയാണ്​ കോപ്പയിലേക്കുള്ള അർജൻറീനയുടെ വരവ്​. എന്നാൽ, കോപ്പയുടെ റിഹേഴ്​സലായി ഗണിക്കപ്പെട്ട ​ചിലിക്കും കൊളംബിയക്കുമെതിരായുള്ള ലോകകപ്പ്​ യോഗ്യത മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നത്​ ആരാധകർക്ക്​ നിരാശ സമ്മാനിക്കുകയുണ്ടായി. കൊളംബിയക്കെതിരെ രണ്ട്​ ഗോളി​െൻറ ലീഡ്​ ഉണ്ടായിട്ടും വിജയം കൈവിട്ടത്​ വലിയ നിരാശ സമ്മാനിച്ചു.

സ്വന്തം നാട്ടിൽ കളിച്ച്​ കപ്പടിക്കാനുള്ള മോഹം പാഴായതി​െൻറ നിരാശ അർജൻറീനക്കും ആരാധകർക്കുമുണ്ട്​. മാത്രമല്ല, പൗലോ ഡിബാല, യുവാൻ ഫോയ്​ത്ത്​, ലൂക്കാസ്​ ഒകാമ്പസ്​ പോലുള്ള പ്രധാന താരങ്ങൾക്ക്​ സ്​കലോനി ത​െൻറ കോപ്പ സ്​ക്വാഡിൽ ഇടം നൽകിയിട്ടില്ല. മൂവരുടെയും മോശം ഫോം ആകാം കാരണം. 2018 ലോകകപ്പിന്​ ശേഷം പ്രതിഭയു​ള്ള പുതുനിരയെ കണ്ടെത്തി ടീമിനെ ഉടച്ചുവാർക്കുന്നതിൽ സ്​കലോണി വിജയിച്ചെങ്കിലും അവരെകൊണ്ട്​ മികച്ച കളി സൃഷ്​ടിക്കാൻ അദ്ദേഹത്തിനായിട്ടില്ല. നല്ല സെലക്​ടർ എന്നതിൽനിന്ന്​ ഒരു ടാക്​ട്ടിക്കൽ കോച്ച്​ എന്നതിലേക്ക്​ സ്​കലോനി ഇനിയും വളർന്നിട്ടില്ല എന്നതാണ്​ അദ്ദേഹത്തിനെതിരായ പ്രധാന വിമർശനം. ഇടക്കാല കോച്ചായി വന്ന സ്​കലോനി പിന്നീട്​ ടീമി​െൻറ മുഖ്യപരിശീലകനായി മാറുകയായിരുന്നു. കോപ്പയിലെക്കുള്ള ടീം സെലക്​ഷനെതിരെ അർജൻറീനയിൽനിന്ന്​ തന്നെ വലിയ വിമർശനങ്ങളുമുണ്ട്​. കോപ്പയിലെ ടീമി​െൻറ പ്രകടനം സ്​കലോനിയുടെ ഭാവി കൂടിയാകും തീരുമാനിക്കുക എന്ന്​ ചുരുക്കം. ഇങ്ങനെയൊക്കെ ആണെങ്കിലും അർജൻറീനയുടെ പുതുനിര ഇക്കുറി അത്​ഭുതങ്ങൾ സൃഷ്​ടിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷിക്കുന്നത്​.

ഉറുഗ്വായ്​, കൊളംബിയ, ചിലി

കോപ്പയിൽ അർജൻറീന​ക്കും ബ്രസീലിനും ഒപ്പം എണ്ണാവുന്ന ടീമുകളാണ്​ ഉറുഗ്വായും കൊളംബിയയും ചിലിയും. ലൂയി സുവാരസും എഡിസൻ കവാനിയും ഫെഡറിക്കോ വാൽവറെഡെയും ഡീഗോ ഗോഡിനും അടങ്ങുന്ന ഉറുഗ്വായ്​ നിര എന്തിനും പോന്നവരാണ്​. അത്​ലറ്റിക്കോ മാഡ്രിഡിന്​ വേണ്ടി സുവാരസും മാഞ്ചസ്​റ്റർ യുനൈറ്റഡിനായി കവാനിയും നല്ല ഫോമിൽ കളിച്ച സീസണാണ്​ കടന്നുപോയത്​. പക്ഷേ, ലോകകപ്പ്​ യോഗ്യതയിലെ കഴിഞ്ഞ ആറ്​ മത്സരങ്ങളിൽ രണ്ട്​ വിജയവും രണ്ട്​ തോൽവിയും രണ്ട്​ സമനിലയുമായി ടീം പരുങ്ങലിലാണ്​. ദുർബലരായ ഇക്വഡോറിനോട്​ പോലും കനത്ത പരാജയം നേരിടേണ്ടി വന്നു. കഴിഞ്ഞ കോപ്പയിൽ ഉജ്ജ്വലമായി മുന്നേറവെ ക്വാർട്ടറിൽ പെറുവിനോട്​ ട്രൈ ബ്രേക്കറിൽ തോറ്റ്​ മടങ്ങുകയായിരുന്നു ടീം.


സൂപ്പർ താരം ഹാമിഷ്​ റോഡ്രിഗ്രസ്​ ഇല്ലാതെയാണ്​ കൊളംബിയ ബ്രസീലിലേക്ക്​ വരുന്നത്​. പോയ സീസണിൽ റയലിൽനിന്ന്​ എവർട്ടണിലേക്ക്​ കൂട്​ മാറിയ റോഡ്രി കഴിഞ്ഞ കോപ്പയിൽ മിന്നിത്തിളങ്ങിയിരുന്നു. പരിക്കാണ്​ റോഡ്രിഗ്രസിന്​ തിരിച്ചടിയായത്​. എന്നാൽ, താരം ഫിറ്റ്​നസ്​ വീണ്ടെടുത്തുവെന്ന്​ എവർട്ടൺ ഒൗദ്യോഗികമായി അറിയിച്ചിട്ടും കോപ്പക്കുള്ള സ്​ക്വാഡിൽ റോഡ്രിഗ്രസിനെ ഉൾപ്പെടുത്തിയില്ല. യുവൻറസി​െൻറ ജ്വാൻ ക്വർഡാഡോ ആകും ടീമി​െൻറ ആക്രമണത്തിന്​ ചുക്കാൻ പിടിക്കുക. അർജൻറീനക്കെതിരായ മത്സരത്തിൽ ആദ്യ പതിനഞ്ച്​ മിനുറ്റിൽ തന്നെ രണ്ട്​ ഗോൾ വഴങ്ങിയിട്ടും സമനിലയിൽ കളി അവസാനിപ്പിക്കാൻ സാധിച്ചത്​ ക്വർഡാഡോയുടെ നേതൃത്വത്തിലുള്ള തുടർ ആക്രമണത്തിലൂടെയായിരുന്നു. എവർട്ടണി​െൻറ യാരി മിനയും ടോട്ടൻഹാമി​െൻറ ഡേവിൻസൺ സാഞ്ചസും അടക്കമുള്ള പ്രതിരോധ നിരയും കരുത്തുറ്റതാണ്​. അറ്റ്​ലാൻറയുടെ ലൂയിസ്​ മുറിയലും സപാറ്റയുമായും ക്വർഡാഡോക്കൊപ്പം മുന്നേറ്റത്തിലുണ്ടാവുക.

2015 ലും 2016ലും കോപ്പ കിരീടമുയർത്തിയ ചിലി ടീം കൊണ്ട്​ ശക്​തരാണെങ്കിലും പഴയ മികവ്​ ഇപ്പോഴില്ല. 38 കാരനായ ഗോൾകീപ്പർ ക്ലാഡിയോ ബ്രാവോ തന്നെയാകും ടീമി​െൻറ നായകൻ. ലോകകപ്പ്​ യോഗ്യതയിൽ അർജൻറീനക്കെതിരായ മത്സരത്തിൽ ബ്ര​ാവോയുടെ മികവ്​ കണ്ടതാണ്​. ലയണൽ മെസ്സിയുടെ രണ്ട്​ ഒന്നാം തരം ഷോട്ടുകളും ഒരു ഫ്രീകിക്കും അദ്ദേഹം മനോഹരമായി തടഞ്ഞിട്ടു. ഇൻറർ മിലാന്​ വേണ്ടി കളിക്കുന്ന സീനിയർ താരങ്ങളായ അലക്​സിസ്​ സാഞ്ചസും ആർതുറോ വിദാലും സ്​ക്വാഡിലുണ്ട്​. എന്നാൽ, വിദാൽ കോവിഡ്​ പോസിറ്റിവ്​ കാരണം ടീമിനൊപ്പം ചേർന്നിട്ടില്ല. ലോകകപ്പ്​ യോഗ്യത പോരാട്ടങ്ങളിൽ ദയനീയമാണ്​ ചിലിയുടെ പ്രകടനം. ആറ്​ മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ്​ ടീം വിജയിച്ചത്​.


ആരും അത്ര മോശക്കാരല്ല

കോപ്പ അമേരിക്കയിൽ ദുർബലർ എന്ന്​ പറയാവുന്ന ടീം ബൊളീവിയ മാത്രമാണ്​. ബാക്കി എല്ലാവരും ശരാശരിയോ അതിന്​ മുകളിലോ പ്രകടനം കാഴ്​ച്ചവെക്കുന്നവരാണ്​. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ​റണ്ണേഴ്​സ്​ ആയത്​ പെറു ആയിരുന്നു. ആ പെറു ഇപ്പോൾ ലോകകപ്പ്​ യോഗ്യത പട്ടികയിൽ ഏറ്റവും പിന്നിലാണെന്നത്​ മറ്റൊരു കാര്യം. എങ്കിലും ഏത്​ നിമിഷവും കളി തിരിച്ചുപിടിക്കാൻ കഴിയുന്ന ഒരു നിര അവർക്കുണ്ട്​. പാരാഗ്വ, ഇക്വഡോർ, വെനിസ്വേല ടീമുകളും അത്​ഭുതങ്ങൾ കാണിക്കാൻ ശേഷിയുണ്ടെന്ന്​ പലകുറി തെളിയിച്ചവരാണ്​. വലിയ ടീമുകളുടെ അന്നം മുടക്കാൻ ഇവർക്ക്​ നിഷ്​പ്രയാസം സാധിക്കുമെന്ന്​ ചുരുക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neymerLionel MessiEuro Copa
News Summary - Copa America’s sure shots: Stars to watch out for
Next Story