Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കളംവാണ്​ നെയ്​മർ; വലകുലുക്കി​ പാക്വറ്റ; കാനറികൾ ഫൈനലിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightകളംവാണ്​ നെയ്​മർ;...

കളംവാണ്​ നെയ്​മർ; വലകുലുക്കി​ പാക്വറ്റ; കാനറികൾ ഫൈനലിൽ

text_fields
bookmark_border


സവോപോളോ: മാറക്കാന മൈതാനത്ത്​ ​ദിവസങ്ങൾ കഴിഞ്ഞ്​ കോപ കപ്പ്​ ചു​ണ്ടോടുചേർക്കാൻ ഒരു കളി മാത്രം അകലെ കാനറികളും നെയ്​മർ ജൂനിയറും. നെയ്​മർ- റിച്ചാർളിസൺ- പാക്വറ്റ ത്രയം മൈതാനം ഭരിച്ച സെമി പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്​ പെറുവിനെ വീഴ്​ത്തിയാണ്​ ബ്രസീൽ ഫൈനലിലെത്തിയത്​. നാളെ അർജൻറീന- കൊളംബിയ സെമി ഫൈനൽ വിജയികളാണ്​ എതിരാളികൾ.

വല കാത്ത്​ അലിസണ്​ പകരം എഡേഴ്​സണും പിന്നെ ഡാനിലോ മാർക്വിഞ്ഞോസ്​, തിയാഗോ സിൽവ, ലോഡി, ഫ്രഡ്​, കാസ​മിറോ, എവർടൺ, പാക്വറ്റ, റിച്ചാർളിസൺ, നെയ്​മർ എന്നിവരുമായി ആദ്യ ഇലവൻ ഇറങ്ങിയ ബ്രസീലിനെതിരെ തുടക്കം മുതൽ ആക്രമണം ശക്​തമാക്കുകയെന്ന തന്ത്രവുമായാണ്​ പെറു പന്തു തട്ടിയതെങ്കിലും നീക്കങ്ങളേറെയും കേന്ദ്രീകരിച്ചത്​ ​അവരുടെ തന്നെ മധ്യത്തിൽ​. കോപയിൽ ആഴ്​ചകൾക്ക്​ മുമ്പ്​ ഗ്രൂപ്​ മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളിന്​ വീഴ്​ത്തിയ ടീമിനെതിരെയായതിനാൽ മാനസിക മുൻതൂക്കം കാനറികൾക്കൊപ്പം നിന്നു. മുൻനിരയിൽ നെയ്​മർ, പാക്വറ്റ, റിച്ചാർളിസൺ എന്നിവർ മികച്ച ഒത്തിണക്കം കാണിച്ചപ്പോൾ തുടക്കം മുതൽ ഗോളവസരങ്ങളും പിറന്നു. എട്ടാം മിനിറ്റിൽ അതിവേഗം പന്തുമായി എത്തിയ പാക്വറ്റ നേരെ നീട്ടിനൽകിയത്​ റിച്ചാർളിസണ്​, കാത്തുനിന്ന നെയ്​മർക്ക്​ മറിച്ചുനൽകിയെങ്കിലും ഗോൾ പിറന്നില്ല. 12ാം മിനിറ്റിൽ കാസമിറോ പായിച്ച ബുള്ളറ്റ്​ ഷോട്ട്​ ഗോളി ആയാസപ്പെട്ട്​ കുത്തിയകറ്റി. ഏഴു മിനിറ്റ്​ കഴിഞ്ഞ്​ അതേ വേഗവും ദൂരവുമായി കാസമിറോ വീണ്ടും അപകടം വിതച്ചെങ്കിലും ഗോളി ഗാലെസെക്ക്​ കാര്യമായ അധ്വാനം വേണ്ടിവന്നില്ല.

കാത്തിരുന്ന ഗോളെത്തുന്നത്​ 35ാം മിനിറ്റിൽ. ഇത്തവണ ആക്രമണത്തിന്​ തുടക്കമിട്ടത്​​ റിച്ചാർളിസൺ. നെയ്​മർക്ക്​ നീട്ടിനൽകിയ പന്ത്​ അതിവേഗം പെറു പെനാൽറ്റി ബോക്​സിലേക്ക്​. മൂന്നു പേർ വട്ടംകൂടി നിന്നെങ്കിലും പന്തിൽ തൊ​ട്ടെന്ന്​ തോന്നിച്ച മൂന്ന്​ ചെറു സ്​പർശനങ്ങളിൽ എല്ലാവരെയും വെട്ടിയൊഴിഞ്ഞ്​ സൂപർ താരം നൽകിയ പാസ്​ സ്വീകരിച്ച പാക്വറ്റ കാത്തുനിൽക്കാതെ പായിച്ച ഷോട്ട്​ പെറു വലയിൽ.

ഗോൾ വീണതോടെ പ്രതിരോധിക്കാൻ പെറുവും ആക്രമിക്കാൻ കാനറികളും എന്നതായി മൈതാനത്തെ ചിത്രം. അലമാല കണക്കെ അവസരങ്ങൾ ഒന്നിനു പിറകെ ഒന്നായി തീർത്ത്​ സാംബ താളം അതിദ്രുതമായപ്പോൾ ഏതുനിമിഷവും ലീഡ്​ ഉയരുമെന്നായി. ഒറ്റയാൻ നീക്കങ്ങളുമായി നെയ്​മറുടെ മിന്നൽ പടയോട്ടങ്ങൾ പെറു പ്രതിരോധത്തെ ശരിക്കും മുനയിൽനിർത്തി. അതിനിടെ 83ാം മിനിറ്റിൽ പെറുവിന്​ അനുകൂലമായി ലഭിച്ച ഫ്രീ കിക്ക്​ ഗോളിലവസാനിക്കേണ്ടതായിരുന്നു. ഗോളി എഡേഴ്​സ​ണ്​ പിഴച്ചെങ്കിലും പെറു താരം കാലെൻസിന്​ മുതലാക്കാനായില്ല. പന്ത്​ കുത്തിയിട്ടത്​ പോസ്​റ്റിന്​ മുകളിലൂടെ പുറത്തേക്ക്​.

അതുകഴിഞ്ഞ്​ ഫ്രെഡിനെയും റിച്ചാർളിസണെയും ലോഡിയെയും പിൻവലിച്ച ബ്രസീൽ വിനീഷ്യസ്​, ഫബീഞ്ഞോ, എഡർ മിലിറ്റാറ്റോ എന്നിവരെ പകരം കൊണ്ടുവന്നു. അൽപം കഴിഞ്ഞ്​ പാക്വറ്റയെയും പിൻവലിച്ചു. സാംബ താളം വേഗത്തിലായെന്നതൊഴിച്ചാൽ പെറുവിന്​ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Copa EuroBrazil in finalArgentina or Colombia
News Summary - Copa America: Paqueta's goal enough as Brazil reaches Copa America final; will face either Argentina or Colombia
Next Story