
കോപയിൽ കൊളംബിയ മൂന്നാമത്
text_fieldsസവോപോളോ: ഗോൾമേളം കണ്ട 'തോറ്റവരുടെ ഫൈനലി'ൽ കൊളംബിയക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുമായി പെറുവിനെ കീഴടക്കിയാണ് ടീം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ യോഷിമിർ യോടുൻ പെറുവിനെ മുന്നിലെത്തിച്ചെങ്കിലും യുവാൻ ക്വാഡ്രാഡോ ഒപ്പം പിടിച്ചു. രണ്ടുവട്ടം വല ചലിപ്പിച്ച് കൊളംബിയൻ വിജയത്തിൽ വലിയ പങ്കു വഹിച്ച ലൂയിസ് ഡയസ് 66ാം മിനിറ്റിൽ കൊളംബിയക്ക് ലീഡ് നൽകി. പക്ഷേ, തകർത്തുകളിച്ച പെറു ലപാഡുലയിലൂടെ വൈകാെത തിരിച്ചടിച്ചെങ്കിലും അവസാന വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് വിധി തീരുമാനിച്ച് ഡയസ് മനോഹര വോളിയിലൂടെ മുഴുനീള ഡൈവിംഗ് നടത്തിയ പെറു ഗോളിയെയും കീഴടക്കി വിജയ ഗോൾ കുറിക്കുകയായിരുന്നു.
അവസാന നാലിൽ െപറു ബ്രസീലിനോടും െകാളംബിയ അർജന്‍റീനയോടുമാണ് പരാജയപ്പെട്ടിരുന്നത്. നാളെ പുലർച്ചെയാണ് ലോകം കാത്തിരിക്കുന്ന ബ്രസീൽ- അർജന്‍റീന കലാശപ്പോരാട്ടം. 65 ലക്ഷം ഡോളറാണ് കിരീട വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് 35 ലക്ഷം ഡോളറും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
