Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചിലിയെ കടന്ന്​ ബ്രസീൽ സെമിയിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightചിലിയെ കടന്ന്​ ബ്രസീൽ...

ചിലിയെ കടന്ന്​ ബ്രസീൽ സെമിയിൽ

text_fields
bookmark_border

സവോപോളോ: അതിവേഗവും പ്രതിരോധവും മുഖാമുഖം നിന്ന ആവേശപ്പോരാട്ടത്തിൽ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന്​ വീഴ്​ത്തി ബ്രസീൽ കോപ ​അമേരിക്ക സെമിയിൽ. ഗോളൊഴിഞ്ഞ ആദ്യ പകുതി പിന്നിട്ടയുടൻ പകരക്കാരനായ പാക്വറ്റ നേടിയ ഗോളാണ്​ കളി നിർണയിച്ചത്​. നേരത്തെ പാരഗ്വയെ പെനാൽറ്റി ഷുട്ടൗട്ടിൽ മറികടന്ന പെറുവാണ്​ സെമിയിൽ എതിരാളികൾ.

കോപയിൽ സമീപകാലത്തൊന്നും സാംബ കരുത്തിനോട്​ മല്ലിട്ടു ജയിച്ച ശീലമില്ലാത്ത ചിലി ആദ്യ പകുതിയിലുടനീളം പ്രതിരോധം കാത്താണ്​ കളി നയിച്ചത്​. വശങ്ങളിലൂടെ ആക്രമണം കനപ്പിച്ച്​ വിദാലും സാഞ്ചസും മുന്നിൽ വർഗാസും നീങ്ങുന്നതിനൊപ്പം മധ്യനിര കളി മെനയാൻ നിൽക്കുന്ന രീതി തന്നെയായിരുന്നു ബ്രസീലിനെതിരെയും കണ്ടത്​. അഞ്ചു പേരെ പ്രതിരോധത്തിലും വിന്യസിച്ചു. ആദ്യ മിനിറ്റിൽ ഫ്രാൻസിസ്​കോ സീറാൽറ്റയുടെ കൈതട്ടി നെയ്​മർക്ക്​ പരിക്കേറ്റെങ്കിലും സാരമല്ലാത്തതിനാൽ തുടർന്നു. ഗോളെന്നുറച്ച ആദ്യ നീക്കം കാണാൻ 43ാം മിനിറ്റുവരെ കാക്കേണ്ടിവന്നു. ഗബ്രിയേൽ ജീസസ്​ അടിച്ച പൊള്ളുന്ന ഷോട്ട്​ ചിലി കീപർ ബ്രാവോ ആയാസപ്പെട്ട്​ കുത്തിയകറ്റിയതോടെ തത്​കാലം അപകടമൊഴിവായി.

എന്നാൽ, രണ്ടാം പകുതിയിൽ എല്ലാം തീരുമാനിച്ചുറച്ചായിരുന്നു ടിറ്റെയുടെ പട എത്തിയത്​. 47ാം മിനിറ്റിൽ ഗോളും പിറന്നു. പകരക്കാരനായി ഇറങ്ങി ഒരു മിനിറ്റിനിടെ ലക്ഷ്യം കണ്ട്​ പാക്വറ്റയായിരുന്നു ബ്രസീലിനെ മുന്നിലെത്തിച്ചത്​. നെയ്​മറുമായി ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ കാലിൽകിട്ടിയ പന്ത്​ മനോഹരമായി വലയി​ലേക്ക്​ അടിച്ചുകയറ്റുകയായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ മീനയെ അപകടകരമായി ഫൗൾ ചെയ്​തതിന്​ ഗബ്രിയേൽ ജീസസിന്​ റഫറി ചുവപ്പുനൽകി.

ബ്രസീൽ 10 പേരുമായി ചുരുങ്ങിയതോടെ കളി കനപ്പിച്ച ചിലിക്കുപക്ഷേ, ഇത്തവണയും മഞ്ഞപ്പടയുടെ ആത്​മവിശ്വാസത്തെ ജയിക്കാൻ ആകുമായിരുന്നില്ല. 62ാം മിനിറ്റിൽ വർഗാസ്​ ചിലിയെ ഒപ്പമെത്തിച്ച്​ ഗോൾ നേടിയെങ്കിലും റഫറി ​ഓഫ്​സൈഡ്​ വിസിൽ മുഴക്കിയിരുന്നതിനാൽ അനുവദിക്കപ്പെട്ടില്ല. പിന്നെയും മനോഹര നീക്കങ്ങളുമായി ചിലി അവസാന ശ്രമങ്ങൾ നടത്തിയെങ്കിലും എതിരില്ലാത്ത ഒരു ഗോൾ ജയവുമായി ​സാംബ ടീം കോപ സെമിയിൽ. ഇതോടെ കോപയിൽ ചിലിക്കെതിരെ ബ്രസീലി​െൻറ തുടർച്ചയായ അഞ്ചാം വിജയമാണിത്​.

പെനാൽറ്റിയിൽ പാരഗ്വയെ വീഴ്​ത്തി പെറു

പെനാൽറ്റിയിലേക്ക്​ നീണ്ട ആദ്യ മത്സരത്തിൽ പാരഗ്വയെ വീഴ്​ത്തി പെറു സെമിയിലെത്തി. ഗോളുകളേറെ കണ്ട കളിയിൽ അവസാന വിസിലിനു മുന്നേ സമനില വഴങ്ങിയിട്ടും പെനാൽറ്റിയിൽ പകരം വീട്ടിയാണ്​ പെറു ജയിച്ചത്​. 11ാം മിനിറ്റിൽ ആദ്യം ഗോളടിച്ച്​ പാരഗ്വ​ തുടങ്ങിയെങ്കിലും ഇറ്റാലിയൻ വംശജനായ ഗിയാൻലൂക ലാപഡുലയിലൂടെ രണ്ടു വട്ടം തിരിച്ചടിച്ച്​ പെറു അതിവേഗം മുന്നിൽകടന്നു. അതിനിടെ ഗോമസിനെ നഷ്​ടമായി രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയ പാരഗ്വ പതറിയെങ്കിലും 54ാം മിനിറ്റിൽ സമനില പിടിച്ചു. 81ാം മിനിറ്റിൽ പെറു പിന്നെയും മുന്നിലെത്തി- യോഷിമർ യോടുൻ ആയിരുന്നു സ്​കോറർ. വിട്ടുകൊടുക്കാതെ പൊരുതിയ പാരഗ്വ 90ാം മിനിറ്റിൽ സമനില പിടിച്ചു. അതോടെ ഷൂട്ടൗട്ടിലേക്ക്​ നീങ്ങിയ കളിയിലാണ്​ പെറു ജയവുമായി സെമിയിലേക്ക്​ ടിക്കറ്റെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Copa EuroBrazil defeats ChilePeru finals
News Summary - Copa America 2021 Brazil vs Chile: 10-men Brazil defeats Chile to face Peru in the semi-finals
Next Story