Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെന്റിനിടെ സംഘർഷം; 13 പേർക്ക് പരിക്ക്
text_fieldsbookmark_border
അമ്പലപ്പുഴ: ഇന്റർ മെഡിക്കൽ കോളജ് ഫുട്ബാൾ ടൂർണമെന്റിനിടെ ടീമുകൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. 13 പേർക്ക് പരിക്കേറ്റു. ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജും തിരുവനന്തപുരം ഗവ. ആയുർവേദ കോളജും തമ്മിലായിരുന്നു മത്സരം.
ആയുർവേദ കോളജിലെ മെഷിദിഷ് (23), സഞ്ജയ് (24), അർജുൻ (23), മുഹമ്മദ് ഷാഹുൽ (24), ഫിറോസ്(20), നിഷാം ഹുസൈൻ (20), ബജയ്‌ഘോഷ് (31), നിഥിൻ (23), ഷിജിൻ (24), മുസാഫിർ അഹമ്മദ് (24), സഞ്ജീവ് (21), രാകേഷ് (27), മുഷാദീർ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു മത്സരം തുടങ്ങിയത്. കളി അവസാനിക്കാനിരിക്കെ ഉണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്.
Next Story

