
Photo Credit: AP
കോൺകകാഫ്: നാലു താരങ്ങൾക്ക് സസ്പെൻഷൻ
text_fieldsവാഷിങ്ടൺ: കോൺകകാഫ് മത്സരത്തിനിടെ മൈതാനത്ത് അടിപിടി കൂടിയ സംഭവത്തിൽ അമേരിക്കൻ- മെക്സികോ താരങ്ങൾക്ക് സസ്പെൻഷൻ. അമേരിക്കയുടെ വെസ്റ്റേൺ മക്കെന്നി, സെർജിനോ ഡെസ്റ്റ് എന്നിവർക്കും മെക്സികോ പ്രതിരോധ താരങ്ങളായ സെസാർ മോണ്ടസ്, ജെറാർഡോ ആർടീഗ എന്നിവർക്കുമാണ് വിലക്കു വീണത്. മക്കെന്നി, മോണ്ടസ് എന്നിവർക്ക് നാലുകളികളിലും ഡെസ്റ്റ്, ആർടീഗ എന്നിവർക്ക് മൂന്നെണ്ണത്തിലുമാണ് വിലക്ക്.
അടിപിടിയെ തുടർന്ന് മോണ്ടസിനെയും മക്കെന്നിയെയും റഫറി ചുവപ്പു കാർഡ് കാണിച്ച് മടക്കിയിരുന്നു. പിറകെ മറ്റുരണ്ടു പേർക്കും റഫറി ചുവപ്പു കാർഡ് നൽകി. ഗാലറിയിൽ സ്വവർഗാനുരാഗ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയതിനെ തുടർന്ന് കളി നിർത്തിവെച്ചതും പുതിയ അനുഭവമായി. ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ ഡബ്ളിന്റെ സഹായത്തിൽ കാൽ ഡസൻ ഗോളുകൾക്ക് കളി അമേരിക്ക വിജയിച്ചു.
