Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'കേറിവാടാ മക്കളേ...',...

'കേറിവാടാ മക്കളേ...', ബോഡൻ കാത്തിരിക്കുന്നു

text_fields
bookmark_border
ക​ല്ല​ൻ ബോ​ഡ​ൻ വെയ്ൽസ്
cancel
camera_alt

ദോ​ഹ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ​ ക​ല്ല​ൻ ബോ​ഡ​ൻ

ദോഹ: കാർഡിഫ് സ്വദേശിയായ കല്ലൻ ബോഡൻ എട്ടു വർഷമായി ഖത്തറിലാണ് താമസിക്കുന്നത്. ഒരു ഇന്റർനാഷനൽ സ്കൂളിൽ അത്‍ലറ്റിക്സ് ഡയറക്ടറായി ജോലി നോക്കുന്ന ബോഡൻ ലോകകപ്പിൽ വെയ്ൽസിന്റെ കളിക്കായി അത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒപ്പം ഒരുപാട് വെയ്ൽസ് ആരാധകർ ഖത്തറിലെത്തുമെന്നതും ബോഡനെ ആവേശം കൊള്ളിക്കുന്നു.

''ഖത്തറിൽ വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ആളുകളാണുള്ളത്. ഇവിടത്തെ സംസ്കാരത്തെ ആളുകൾ ബഹുമാനിക്കണം. മിഡിലീസ്റ്റിലെ ആദ്യ ലോകകപ്പ് ആസ്വദിക്കാനെത്തുന്നവർക്ക് അത് മഹത്തായ അനുഭവമായിരിക്കും പകർന്നുനൽകുക. ഏതു തരത്തിലുള്ളവർക്കും പ്രാപ്യമായ ജീവിതച്ചെലവുകളുള്ള നാടാണ് ഖത്തർ. ഒരുപാട് പ്രാദേശിക റസ്റ്റാറന്റുകളുണ്ടിവിടെ.

വിവിധ രുചികളിലുള്ള ഭക്ഷണങ്ങളും. 30 മുതൽ 35 വരെ റിയാലിന് കിട്ടുന്ന ഭക്ഷണത്തിന് ആറോ ഏഴോ പൗണ്ടേ ആവുകയുള്ളൂ. ഈ സംസ്കാരത്തെ ആശ്ലേഷിക്കാനും യാത്ര ആസ്വദിക്കാനും കഴിയുമെങ്കിൽ ഉജ്ജ്വലമായി മുന്നോട്ടുപോകാനാവും'' -ബോഡൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupWalesCallan Boden
News Summary - come on... Boden is waiting
Next Story